Wednesday, July 2, 2025 11:14 am

തുറക്കുന്ന കടകള്‍ അടപ്പിക്കാന്‍ പോലിസ് ശ്രമിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവും ; കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യാപാരികളോട് മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ നാവില്‍ നിന്നും വരേണ്ട വാക്കുകളല്ലത്. ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന വ്യാപാരികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ മയപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കോണ്‍ഗ്രസ് എക്കാലത്തും വ്യാപാരികളോടൊപ്പമാണ്. കടകള്‍ അടപ്പിക്കാന്‍ പോലിസ് ശ്രമിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവും. നേരത്തെ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിയന്ത്രണം ലംഘിച്ച്‌ വ്യാപാരികള്‍ കട തുറന്നാല്‍ നേരിടാന്‍ അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കടകള്‍ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് ധാര്‍ഷ്ട്യം കാണിക്കാതെ ഒരു മയത്തില്‍ മുഖ്യമന്ത്രിക്ക് പെരുമാറിക്കൂടെയെന്ന് സുധാകരന്‍ ചോദിച്ചു. സമരം ചെയ്യുന്ന വ്യാപാരികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

‘മരംകട്ട് മുറിച്ച്‌ കൊള്ള നടത്തിയവരോടല്ല, സ്വര്‍ണകള്ളക്കടത്ത് നടത്തിയവരോടല്ല, സ്വര്‍ണം പിടച്ച്‌ പറിച്ചതിന്റെ ഒരു വിഹിതം പാര്‍ട്ടിക്കാണെന്ന് പറഞ്ഞ കൊള്ളക്കാരോടല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാല്‍ മതിയെന്ന് പറഞ്ഞത്. ഈ നാട്ടിലെ ജനങ്ങളുടെ സ്പന്ദിക്കുന്ന വികാരത്തിന്റെ ഭാഗമായി മാറിയ കച്ചവട സമൂഹത്തോടാണ്. അവര്‍ ആത്മഹത്യാ മുനമ്പിലാണെന്നും സുധാകരന്‍ പറഞ്ഞു.

കച്ചവടക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനാവുന്നില്ലെങ്കില്‍ ചുരുങ്ങിയത് അപമാനിക്കാതിരിക്കാനെങ്കിലും സര്‍ക്കാരിന് സന്മനസ്സ് ഉണ്ടാകണം’ അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. വ്യാപാരികളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കേള്‍ക്കുകയും പരിഹാരം നല്‍കുകയും വേണം. ഈ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനോടല്ലാതെ പിന്നാരോടാണ് അവര്‍ പറയുക. കച്ചവട സ്ഥാപനങ്ങള്‍ നിലനില്‍പ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സര്‍ക്കാര്‍ പോകേണ്ടത്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ക്രിയാത്മകമായ ചര്‍ച്ചയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടം ചെയ്യേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ഞങ്ങള്‍ നീതി അര്‍ഹിക്കുന്ന കച്ചവടക്കാര്‍ക്കൊപ്പമാണ്. അവരുടെ സമരത്തിനൊപ്പമാണ്. ബസുകളുടെ കാര്യത്തിലും അതേ സമീപനമാണ്. നികുതിയും ലോണും അവര്‍ അടക്കണം. അതിന് യാതൊരു സമയം നല്‍കലുമില്ല. എന്നാല്‍ ബസുകള്‍ ഓടാനോ കടകള്‍ തുറക്കാനോ പാടില്ല. സമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിലക്കുകളാണ് ഇപ്പോഴുള്ളത്. വിലക്കിന്റെ പ്രധാന്യത്തെ വില കുറച്ച്‌ കാണുന്നില്ല. എന്നാല്‍ അതിനെ മയപ്പെടുത്താനുള്ള ഒരുപാട് സാധ്യതകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അത് സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ഒരു മയപ്പെടുത്തിയ പ്രതികരണവും ഒരു മയപ്പെടുത്തിയ പെരുമാറ്റവും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചെയ്തൂകൂടെയെന്നും സുധാകരന്‍ ചോദിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എം വി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ....

കോന്നി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസം

0
കോന്നി : പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട്...

മണ്ണടി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും കലാമേളയും നടന്നു

0
മണ്ണടി : പടിഞ്ഞാറ് 238-ാംനമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും...

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

0
കോഴിക്കോട്: സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ...