മലപ്പുറം : കെ സുധാകരനെതിരെ സിപിഎം നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അക്രമങ്ങള്‍. മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുത്ത പാര്‍ട്ടി പരിപാടിയുടെ വേദിയിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. കെ സുധാകരനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പ്രവര്‍ത്തകര്‍ എത്തിയത്.
ഇതിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തരും രംഗത്തുവന്നതോടെയാണ് മലപ്പുറത്ത് സംഘര്‍ഷം ഉണ്ടായത്. സംസ്ഥാനത്ത് പലയിടത്തുമായി കോണ്‍ഗ്രസിന്റെ കൊടി മരങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്ത് സുധാകരന്റെ പരിപാടിയിലും സംഘര്‍ഷ സാധ്യത ഉണ്ടായിരിക്കുന്നത്. നേരത്തെ കെ.എസ്.യു മുന്‍കൈയെടുത്ത് എസ്.എഫ്.ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രമില്ലെന്ന് കെപിസിസി. പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞിരുന്നു.
കൊലപാതകത്തെ കോണ്‍ഗ്രസോ കെ.എസ്.യുവോ ന്യായീകരിക്കില്ല. കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുള്ള കൊലപാതമാണെങ്കില്‍ അതിനെ അപലപിക്കും. ഇടുക്കിയില്‍ രാജേന്ദ്രന്റെ വിഭാഗവും മണിയുടെ വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണിതെന്ന് വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. അതിലെ നിജസ്ഥിതി മനസിലാക്കി പ്രതികരിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എത്ര വിദ്യാര്‍ത്ഥികളുടെ രക്തസാക്ഷിത്വമുണ്ടെന്ന് പരിശോധിച്ചാല്‍ മഹാഭൂരിപക്ഷവും കെ.എസ്.യുക്കാരാണ്. എത്രയോ കെ.എസ്.യു. കുട്ടികളുടെ രക്തസാക്ഷിത്വം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെ.എസ്.യുവിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കാത്ത സ്ഥതിയുണ്ട് . ഇന്ന് മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐയുടെ പുറത്തുനിന്നുള്ള ഗുണ്ടകള്‍, ചുമട്ടുകാര്‍ അടക്കം കയറി കെ.എസ്.യുവിന്റെ കുട്ടികളെ മര്‍ദ്ദിച്ചു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ആരാണ് അക്രമകാരികളെന്ന് കേരളം വിലയിരുത്തണം. കെ.എസ്.യുവും കോണ്‍ഗ്രസും എവിടെയാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തത് ? ഏത് കലാലയത്തിനകത്താണ് കലാപമുണ്ടാക്കാന്‍ കെ.എസ്.യു. തയ്യാറായതെന്ന് പറയണം. ഓരോ കലാശാലകളും പരിശോധിക്കണം ആരാണ് അക്രമത്തിന്റെ വക്താക്കളെന്ന്. സുധാകരന്റെ വരവിനെക്കുറിച്ച് പറയലും സുധാകരനെ പഴിചാരലുമൊക്കെ അതിന് ശേഷം മതി കെ സുധാകരന് പറഞ്ഞു
.