Thursday, May 8, 2025 9:02 am

കരിമണൽ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീൽ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയില്‍ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്ത് ഡീലാണ് കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ളതെന്നും കുറ്റിപുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം കൊടുത്തത് കൊണ്ട് എന്ത് നേട്ടമാണ് കരിമണല്‍ കമ്പനിക്കുണ്ടായത്? എന്ത് സഹായമാണ് മുഖ്യമന്ത്രി തിരിച്ച് നല്‍കിയത്? മുഖ്യമന്ത്രി ഈ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് വിശദീകരണം നല്‍കണം. പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കില്‍ അത് വലിയ അഴിമതിയാണ്.

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും മറുപടി പറയുക തന്നെ വേണം. വലിയ ഹരിശ്ചന്ദ്രന്‍ ചമയുന്ന സീതാറാം യെച്ചൂരി ഈ കാര്യത്തില്‍ രാജ്യത്തോട് മറുപടി പറയണം. അഴിമതി നിരോധന നിയമപ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് ഇവിടെ പ്രതിക്കൂട്ടിലാവുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗണ്ണേഴ്സിന്റെ സ്വപ്നം തകർത്ത് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

0
പാ​രി​സ്: സ്വ​ന്തം മ​ണ്ണി​ൽ കൈ​വി​ട്ട ജ​യം എ​തി​രാ​ളി​ക​ളു​ടെ ത​ട്ട​ക​ത്തി​ൽ വ​ൻ​മാ​ർ​ജി​നി​ൽ തി​രി​ച്ചു​പി​ടി​ച്ച്...

സംസ്ഥാനത്ത് എസ്​.എസ്​.എൽ.സി പരീക്ഷ ഫലം നാളെ

0
തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പി.​ആ​ർ...

ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി

0
ദില്ലി : ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി....

ഹൂതി – യു.എസ് വെടിനിർത്തൽ കരാർ നിലവിൽ

0
മ​സ്ക​ത്ത്: ചെ​ങ്ക​ട​ലി​ലും ബാ​ബ് അ​ൽ മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലും വാ​ണി​ജ്യ ക​പ്പ​ലു​ക​ളെ ല​ക്ഷ്യം...