കാസർകോട് : പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശോഭാ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ തന്റെ നിലപാടറിയിച്ചു. പാര്‍ട്ടിയില്‍നിന്ന് ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കു വേണ്ടിപ്പോലും പ്രവര്‍ത്തിക്കാത്തതിന് ന്യായീകരണമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒറ്റക്കെട്ടായിപോകണമെന്നും പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കണമെന്നും നേരിട്ട് ആവശ്യപ്പെട്ടിട്ടും ശോഭ സുരേന്ദ്രൻ ചെവിക്കൊണ്ടില്ല. തനിക്കെതിരെയെന്ന് മാധ്യമങ്ങള്‍ പറയുന്ന എം.ടി.രമേശും പി.കെ.കൃഷ്ണദാസും അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങി. ബിജെപി കേന്ദ്രനേതാക്കളോടും ആര്‍എസ്എസിനോടുമാണ് കെ.സുരേന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.