കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കെസിബിസി ആസ്ഥാനത്തെത്തി സീറോ മലബാര്‍ സഭ മേജർ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വ്യക്തിപരമാണെന്നും കെസിബിസി ആസ്ഥാനത്തെത്തിയത് പ്രഭാത ഭക്ഷണം കഴിക്കാനാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. “രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല”, കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് യാത്ര എറണകുളത്ത് തുടരുകയാണ്. രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് കെസിബിസി ആസ്ഥാനത്തെത്തി ആലഞ്ചേരിയുായി കൂടിക്കാഴ്ച നടത്തിയത്. വരുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ സുരേന്ദ്രന്‍ അസ്വസ്ഥനായിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ബിജെപി വോട്ടുകള്‍ക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളും ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.