തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുഖംമൂടി ഓരോ ദിവസം കഴിയുന്തോറും അഴിഞ്ഞുവീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാ അഴിമതികള്‍ക്കും തട്ടിപ്പുകള്‍ക്കും കൂട്ട് നില്‍ക്കുകയും പിടിക്കപ്പെടുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നുള്ള പതിവ് രീതിയാണ് സ്വീകരിക്കുന്നത്. തിരിഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കാപട്യത്തിന്റേയും വഞ്ചനയുടേയും കഥകള്‍ ഓരോന്ന് ഓരോന്നായി പുറത്തുവരുന്നു.
ആഴക്കടല്‍ മത്സ്യബന്ധകരാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പുര്‍ണമായും നടത്തിയത്. തട്ടിപ്പ് പുറത്തായപ്പോള്‍ അഭിനയം നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് നാടിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും ഭീഷണി ഉണ്ടാക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. അഴിമതി നടത്താനുള്ള വ്യഗ്രതയോടുകൂടിയാണ് സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.