തിരുവനന്തപുരം : സർക്കാർ ജോലിയിൽ സി.പി.എം യുവ നേതാക്കളുടെ ഭാര്യമാർക്ക് സംവരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നവോത്ഥാന നായകരെന്ന് പറഞ്ഞാണ് യുവജന നേതാക്കൾ നടന്നത്. എന്നാൽ യുവജന നേതാക്കളുടെ ഭാര്യമാരുടെ നവോത്ഥാനമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
എം.ബി രാജേഷ്, എ.എൻ ഷംസീർ, എം. സ്വരാജ്, എ.എ. റഹീം അടക്കമുള്ളവരുടെ നിഘണ്ടുവിൽ നാണം, ലജ്ജ എന്ന വാക്കുകളില്ല. നാണംകെട്ടും ഭാര്യമാർക്ക് ജോലി ഉണ്ടാക്കി കൊടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ തെരുവിൽ കിടക്കുകയാണ്. നിയമനങ്ങളുടെ കാര്യത്തിൽ മനഃസാക്ഷിയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന പിണറായി സർക്കാറിനെതിരെ ഒ. രാജഗോപാൽ എം.എൽ.എയുടെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.