തിരുവനന്തപുരം : സംസ്ഥാനത്തെ ഇരുമുന്നണികളും വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ മുട്ട് മടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താലിബാൻ ചെയ്യുന്നതാണ് ലീഗ് ഹരിതയോട് ചെയ്യുന്നതെന്നാണ് ആരോപണം. സംസ്ഥാന വനിത കമ്മീഷന്റെ നിലപാട് ദുരൂഹമാണെന്ന് പറഞ്ഞ സുരേന്ദ്രൻ പരാതിയിൽ നടപടിയില്ലെന്ന് കുറ്റപ്പെടുത്തുന്നു.
വനിത കമ്മീഷൻ ഏട്ടിലെ പശുവാണെന്നാണ് സുരേന്ദ്രൻ പരിഹാസം. സ്ത്രീവിമോചന വാദികളും നവോത്ഥാനക്കാരും മിണ്ടുന്നില്ല, ഇത് അപമാനകരമാണ്. സുരേന്ദ്രൻ പറയുന്നു.
‘നർകോട്ടിക് ജിഹാദ്’
നർകോട്ടിക് ജിഹാദ് പരമാർശത്തിൽ വിശദമായ ചർച്ച വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെടുന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിൻ്റെ ആരോപണം വിശദമായി പരിശോധിക്കണം, അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കാം ബിഷപ്പിന്റെ പ്രതികരണം. ഭീകരവാദികൾക്ക് മയക്കുമരുന്ന് മാഫിയാ ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറയുന്നു.