തിരുവനന്തപുരം : മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്നിൽ മതതീവ്ര സംഘടനകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാല് മയക്ക് മരുന്ന് കേസ് പിടിച്ചാൽ രണ്ടെണ്ണം മത തീവ്ര സംഘടന രണ്ടെണ്ണം ഡിവൈഎഫ്ഐ. സിപിഐഎം ലോക്കൽ ബ്രാഞ്ച് നേതാക്കൾ പ്രതികൾക്ക് ഒത്താശ ചെയുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഭയാനകമെന്നും സുരേന്ദ്രൻ ആരോപിച്ചു. ഏത് നിമിഷം വേണേലും ആരും കൊല്ലപ്പെടാം. കൊച്ചു കുട്ടികൾ മുതൽ വയോജനങ്ങൾ വരെ കൊല്ലപ്പെടുന്നു. വിദേശ സിനിമകളിൽ കാണുന്നത് പോലെ ഉള്ള ക്രൂരത. കേരളത്തിൽ മയക്കു മരുന്ന് സുലഭം. യുപി സ്വകൂളുകൾക്ക് മുൻപിൽ വരെ മയക്ക്മരുന്ന് കിട്ടുന്നു. സാധാരണ സംഭവം ആയി കാണാൻ കഴിയില്ല. രാസലഹരിയുടെ ഉറവിടം എവിടെ. പിണറായിയുടെ പോലീസ് ഏത് മാളത്തിൽ. മുഖ്യമന്ത്രി കൈമലർത്തുന്നു. കേരളം ജീവിക്കാൻ കഴിയാത്ത നാടായി മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ലഹരിക്ക് എതിരെ പ്രചാരണവും പ്രതിഷേധവും സംഘടിപ്പിക്കും. മാർച്ച് 8 ന് സ്ത്രീകളെ അണിനിരത്തി പ്രതിഷേധം നടത്തും. ബോധവത്കരണം ശക്തമാക്കാൻ ബിജെപി മുൻകൈ എടുക്കും. വെഞ്ഞാറമൂട് കൊലപാതക കേസ് പ്രതി പരിശീലനം കിട്ടിയ ആളാണ്. പിഎഫ്ഐ നിരോധനത്തിനു പിന്നാലെ അവരുടെ സ്ലീപ്പിങ് സെല്ലുകൾ സജീവം. ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടണം. പി സി ജോർജ് കൂടുതൽ ഊർജതോടെ ഇരിക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1