കോഴിക്കോട് : ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണമെന്ന് പറഞ്ഞ സുരേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയെപ്പോലെയല്ല മുഖ്യമന്ത്രി പെരുമാറേണ്ടത് എന്നും കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തിയാണ് പിണറായി ബി.ജെ.പിക്കും യു ഡി എഫിനും എതിരെ വോട്ടുകച്ചവടം നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടി നല്‍കുകയായിരുന്നു സുരേന്ദ്രന്‍.
2014ലെ കണക്ക് നോക്കിയാല്‍ എട്ടു ശതമാനം വോട്ട് സിപിഎമിന് നഷ്ടമായി. ഈ തെരഞ്ഞെടുപ്പിലും സിപിഎമിന് വോട്ട് കുറഞ്ഞു. പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. പാലക്കാട് സിപിഎമ്മിന് 2500 വോട്ട് ഇക്കുറി നഷ്ടമായി, ഇത് കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് കുറഞ്ഞ വോട്ടുകള്‍ എവിടെ പോയി. കുണ്ടറയില്‍ 20,000 വോട്ട് കുറഞ്ഞു, ഇതും വിറ്റതാണോ? തൃപ്പൂണിത്തുറയിലും എല്‍ഡിഎഫിന് വോട്ടു കുറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചത് മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. ലീഗ് മത്സരിക്കാത്ത ഇടങ്ങളില്‍ മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടി. സ്വന്തം കാലിനടിയിലെ മണ്ണ് പോകുന്നതാണ് ചെന്നിത്തല നോക്കേണ്ടത്. തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.