തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.എന്‍ ഷംസീര്‍ എംഎല്‍എ നടത്തിയ പരാമര്‍ശം നിന്ദ്യവും നീചവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പരാമര്‍ശം സ്പീക്കര്‍ തടയാത്തത് പ്രതിഷേധാര്‍ഹമാണ്. വ്യക്തിഹത്യ തടയാന്‍ മുഖ്യമന്ത്രി പോലും തയാറായില്ല. പരാമര്‍ശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. ഷംസീറിന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
രാജ്യത്തിന്റെ പ്രധാനമന്ത്രി ആദരണീയനായ ശ്രീ.നരേന്ദ്രമോദിജിക്കെതിരെ എ.എന്‍ ഷംസീര്‍ ഇന്ന് നിയമസഭയില്‍ നടത്തിയ നിന്ദ്യവും നീചവുമായ പരാമര്‍ശം സ്പീക്കര്‍ തടയാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്രയും മോശമായ ഒരു വ്യക്തിഹത്യ തടയാന്‍ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നതും ഗൗരവതരമാണ്. ഈ പരാമര്‍ശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. അടിയന്തിരമായി ഈ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബഹു. നിയമസഭാ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നു.