കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വയനാട് ദുരന്തത്തെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലാണ് സുരേന്ദ്രന്റെ വിമര്‍ശനം. ദുരന്തത്തെ അവസരമാക്കി കൊള്ളയടിക്കുകയാണെന്നും സര്‍ക്കാരിനെ വെറുതെ വിടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ”ന്യായീകരണത്തൊഴിലാളികളോട്. ഈ കണക്കുകളെല്ലാം മൂന്നുമാസത്തേക്കുള്ള ചെലവുകളുടെ പ്രൊജക്ഷന്‍ മാത്രമെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? അപ്പോള്‍ ഇനിയും ശവസംസ്‌കാരങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണോ? അഥവാ അങ്ങനെ പ്രതീക്ഷിച്ചാല്‍പോലും ഒരു ശവസംസ്‌കാരത്തിന് 75,000 രൂപ എങ്ങനെ വരും? വൊളന്റിയര്‍മാരുടെ ഭക്ഷണം, യാത്ര എന്നൊക്കെ പറഞ്ഞാല്‍ ഏതു വൊളന്റിയര്‍മാര്‍? ബിജെപി, സേവാഭാരതി, ലീഗ്, കോണ്‍ഗ്രസ് തുടങ്ങി ഒരു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരിന്റെ കാലിച്ചായ പോലും കുടിച്ചിട്ടില്ല. ചെലവ് ഡിഫി വൊളന്റിയര്‍മാരുടേതാണോ അതോ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടേതാണോ എന്ന് വ്യക്തമാക്കണം. ഇനി സര്‍ക്കാരുദ്യോഗസ്ഥര്‍ ഇജ്ജാതി ചെലവുവരുന്ന ഭക്ഷണം ഈ ദുരന്തമുഖത്തു കഴിക്കുമോ? പ്രതീക്ഷിത ചെലവുകളാണെന്നു സമ്മതിച്ചാല്‍പോലും ഒന്നും പൊരുത്തപ്പെടുന്നില്ല കമ്മികളേ… പാവപ്പെട്ട നാട്ടുകാരും പ്രവാസികളും ബിജെപി ഭരിക്കുന്ന സര്‍ക്കാരുകളും ഇതിനോടകം നൂറുകണക്കിന് കോടി രൂപയാണ് വയനാടിനായി നല്‍കിയിട്ടുള്ളത്. അടിച്ചുമാറ്റാനാണ് തീരുമാനമെങ്കില്‍ അത് പൊളിച്ചടുക്കാനാണ് ഞങ്ങളും നില്‍ക്കുന്നത്. ദുരന്തത്തെ കൊള്ളയടിക്കുന്ന കമ്മി സര്‍ക്കാരിനെ വെറുതെവിടുമെന്ന് കരുതേണ്ട.” സുരേന്ദ്രന്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1