തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ‘പിണറായി വ്യാജന്‍’ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എസ്എഫ്‌ഐക്കാര്‍ക്കും ഡിവൈഎഫ്‌ഐക്കാര്‍ക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. വ്യാജന്‍മാരുടെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ലോക കേരളസഭ എന്നത് ഭൂലോക തട്ടിപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാല പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ നേതാക്കള്‍ പരീക്ഷ പാസാവുന്നു. ഡിവൈഎഫ്‌ഐക്കാര്‍ വ്യാജരേഖ ചമച്ച് ഡോക്ടറേറ്റ് നേടുന്നു. എസ്എഫ്‌ഐക്കാര്‍ക്കും ഡിവൈഎഫ്‌ഐക്കാര്‍ക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. വ്യാജന്‍മാരുടെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ഇതുവരെ ലോകകേരളസഭ കൊണ്ട് ഒരു രൂപയുടെ നിക്ഷേപം കേരളത്തില്‍ വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ അഴിമതി ആരും പ്രതിരോധിക്കുന്നില്ലെന്ന വേവലാതിയാണ് മരുമകന്‍ മന്ത്രിക്കുള്ളത്. ഒരു ലജ്ജയുമില്ലാതെ തട്ടിപ്പ് നടത്തുന്നവരെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ക്കു പോലും പറ്റുന്നില്ല. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് അഴിമതിപ്പണം വീതം വയ്ക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം മുഖ്യമന്ത്രിക്കു മാത്രമാണ് ലഭിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.