പത്തനംതിട്ട: ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഏത് കൊമ്പത്തിരിക്കുന്നവർ ആയാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ പറഞ്ഞതിൻ്റെ അർഥം മനസിലായിക്കാണുമല്ലോയെന്നും സുരേന്ദ്രൻ പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. നൂറു കണക്കിന് പേർ ജീവൻ നൽകി പടുത്തുയർത്തിയ മഹാപ്രസ്ഥാനത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ മറവിൽ കരിവാരി തേക്കാന്‍ മൂന്നുനാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, അത്തരം നെറികേടുകൾ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ലെന്നും, അതിൽ ഒരു സംശയവും വേണ്ടെന്നും കൂട്ടിച്ചേർത്തു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടാണ് പറയുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, കണ്ണൂരിലെ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിലും അദ്ദേഹം പ്രതികരണമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, സി പി എമ്മും ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ചതിയാണ് ആ കുടുംബത്തോട് കാണിച്ചതെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1