Tuesday, May 6, 2025 4:28 pm

കെ – സ്വിഫ്റ്റ് ബസ് കുടുങ്ങിയത് ടെര്‍മിനലിലെ സൗകര്യക്കുറവ് കാരണമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെതൂണുകള്‍ക്കിടയില്‍ കെ – സ്വിഫ്റ്റ് ബസ് കുടുങ്ങിയത് ടെര്‍മിനലിലെ സൗകര്യക്കുറവ് കാരണമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ റിപ്പോര്‍ട്ട്. കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍ നിലവില്‍ ബസുകള്‍ തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കെ – സ്വിഫ്റ്റ്‌പോലുള്ള വലിയ ബസുകള്‍ എളുപ്പത്തില്‍ ട്രാക്കിലേക്ക് കയറ്റാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബസുകള്‍ ടെര്‍മിനലിലെ കോണ്‍ക്രീറ്റ് തൂണുകളിലുരയുന്നത് പതിവാണ്. ബസുകള്‍തട്ടി എല്ലാ തൂണുകളുടെയും പ്ലാസ്റ്ററിങ് ഇളകിപ്പോയിട്ടുണ്ട്. കെ – സ്വിഫ്റ്റ് ബസായതുകൊണ്ട് മാത്രമാണ് ഈ സംഭവം ചര്‍ച്ചയായതെന്നും ഡ്രൈവറുടെ മാത്രം വീഴ്ചയായി കാണാന്‍ കഴിയില്ലെന്നും കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ബിജുപ്രഭാകറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബെംഗളൂരുവില്‍നിന്ന് കോഴിക്കോട് എത്തിയ KL 15 A 2323 ബസാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂണ്‍ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകാത്ത സ്ഥിതിയായായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തൂണിലെ ഗാര്‍ഡ് ഘടിപ്പിച്ചിരിക്കുന്ന ഭാഗം പൊളിച്ചുമാറ്റിയ ശേഷമാണ് ബസ് പുറത്തിറക്കാന്‍ കഴിഞ്ഞത്. ടയറിന്റെ കാറ്റ് പാതി അഴിച്ച്‌ വിട്ട് ബസ് തളളി പുറത്തെത്തിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മറ്റു ചില നിര്‍ദ്ദേശങ്ങളും ഉയര്‍ന്നെങ്കിലും വിലകൂടിയ വണ്ടിയായതിനാല്‍ പലരും പിന്‍മാറി.

ഒടുവില്‍ തൂണുകളില്‍ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം പൊട്ടിച്ച്‌ വിടവ് ഉണ്ടാക്കി പുറത്തിറക്കാനായി ശ്രമം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഈ നീക്കം വിജയിച്ചു. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജയചന്ദ്രനാണ് വണ്ടി പുറത്തിറക്കിയത്. തൊട്ടടുത്ത ദിവസവും തൂണിലിടിച്ച്‌ കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു

0
ഉത്തർപ്രദേശ്: വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബുദൗണിൽ...

ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു

0
ഇരവിപേരൂർ : ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന...

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര...

അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല ; അപകടഭീതിയിൽ യാത്രക്കാർ

0
മല്ലപ്പള്ളി : മങ്കുഴിപ്പടി–ചെങ്ങരൂർ റോഡിൽ അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല....