തിരുവനന്തപുരം: സംസ്ഥാനത്ത് കടകള്‍ തുറക്കുന്നത് സംബന്ധിച്ച് രാവിലെ മുതല്‍ തുടര്‍ന്ന ആശയക്കുഴപ്പത്തിന് വ്യക്തത വന്നു. കാസര്‍കോട് ഒഴികെ മറ്റ് ജില്ലകളിൽ കടകള്‍ തുറക്കുന്നത് രാവിലെ ഏഴുമുതല്‍ അഞ്ചുവരെയായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പിഴവ് വന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. കാസര്‍കോട് ജില്ലയില്‍ 11 മുതല്‍ അഞ്ചുവരെയായിരിക്കും കടകള്‍ തുറക്കുക. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാവിലെ വീണ്ടും ഇക്കാര്യത്തില്‍ വ്യക്തത വരുത്തി.
ചീഫ് സെക്രട്ടറിയുടെ തെറ്റ് : കടകള്‍ തുറക്കുന്ന സമയത്തെക്കുറിച്ച് വ്യക്തത വരുത്തി കടകംപള്ളി
RECENT NEWS
Advertisment