കാബൂൾ : താലിബാൽ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്. വിമാനത്താവളത്തിലെ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ആരാണ് വെടിയുതിർത്തത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജർമ്മൻ സൈന്യത്തിന്റെ ട്വീറ്റിൽ പറയുന്നത്. അമേരിക്കൻ സൈന്യത്തിന് നേരെയും ജർമ്മൻ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായെന്നും റിപ്പോർട്ടുണ്ട്.
കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് അവിടെ നിന്നും തിരികെയെത്തിയ മലയാളികളടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് പേർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുകയാണ്. വിമാനത്താവളത്തിന് പുറത്ത് താലിബാനാണ് നിയന്ത്രിക്കുന്നത്.