Monday, April 14, 2025 10:44 pm

അ​ഫ്ഗാ​നി​സ്ഥാ​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് അ​മ്രു​ള്ള സാ​ല​ക്ക് നേരെ ബോം​ബ് ആ​ക്ര​മണം : 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു ; സാലക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് അ​മ്രു​ള്ള സാ​ല​യെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​ന്‍ മു​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ത​ല​വ​നാ​യി​രു​ന്ന സാ​ലെ നി​സാ​ര ​പ​രി​ക്കു​ക​ളോ​ടെ അല്‍ഭുതകര​മാ​യി ര​ക്ഷ​പെ​ട്ടു.

സാ​ല​യു​ടെ മു​ഖ​ത്തും കൈ​യി​ലും നി​സാ​ര പൊ​ള്ള​ലേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​ര്‍​ക്കാ​രും താലിബാ​നും ത​മ്മി​ല്‍ ആ​ദ്യ ഔ​പ​ചാ​രി​ക ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണം. സം​ഭ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് ഉത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് താ​ലി​ബാ​ന്‍ വ​ക്താ​വ് അ​റി​യി​ച്ചു. സാ​ല​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തെ ല​ക്ഷ്യ​മി​ട്ട് റോ​ഡ് അ​രി​കി​ല്‍ സ്ഥാ​പി​ച്ച ബോം​ബ് ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സാ​ലെ ഓ​ഫീ​സി​ലേ​ക്ക് എ​ത്തു​മ്പോ​ഴാ​യി​രു​ന്നു സ്ഫോ​ട​നം. സം​ഭ​വ​സ്ഥലത്ത് ഉ​ണ്ടാ​യി​രു​ന്ന 10 സി​വി​ലി​യ​ന്‍​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സാ​ലെ​യു​ടെ ബോ​ഡി​ഗാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ 15 പേ​ര്‍​ക്ക് പരി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

താ​ലി​ബാ​ന്റെ ക​ടു​ത്ത എ​തി​രാ​ളി​യാ​യാ​ണ് സാ​ല അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​നു നേ​രെ നി​ര​വ​ധി ത​വ​ണ വ​ധ​ശ്ര​മം ഉണ്ടാ​യി​ട്ടു​ണ്ട്. സാ​ല​യെ ല​ക്ഷ്യ​മി​ട്ട് ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ  ഓ​ഫീ​സി​ലെ 20 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റോഡിൽ മറ്റൊരു ടാങ്കറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാട്ടര്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

0
ബെംഗളൂരു: റോഡിൽ മറ്റൊരു ടാങ്കറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാട്ടര്‍ ടാങ്കര്‍ നിയന്ത്രണം...

മലപ്പുറത്ത് യുവാവിനെ അയൽവാസി കുത്തികൊന്നു

0
മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവിനെ അയൽവാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ്...

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതി പിടിയിൽ

0
കൊല്ലം : വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ...

പെരിക്കല്ലൂര്‍ മരക്കടവില്‍ കബനിയുടെ തീരത്ത് കൂട്ടത്തല്ല്

0
വയനാട് : പെരിക്കല്ലൂര്‍ മരക്കടവില്‍ കബനിയുടെ തീരത്ത് കൂട്ടത്തല്ല്. ഒരാള്‍ക്ക് പരുക്കേറ്റു....