Sunday, March 30, 2025 8:44 am

കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ വിദ്യാര്‍ഥിനിയെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പീഡിപ്പിച്ചു ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു – കുമ്പഴ സ്വദേശി യുവാവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് സ്വദേശിനിയാണ് പരാതിക്കാരി. കുമ്പഴ സ്വദേശി അഭിജിത്ത് സോമനെയാണ് ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തത്. കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും. നാലാം സെമസ്റ്ററിന് പഠിക്കുന്ന പെണ്‍കുട്ടി കോളജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. പെണ്‍കുട്ടിക്ക് ഫീസ് അടയ്ക്കാന്‍ വീട്ടില്‍ നിന്നു കൊടുത്ത അരലക്ഷം രൂപവീതം രണ്ടു തവണയായി ഇയാള്‍ കൈക്കലാക്കിയെന്നും രണ്ടു തവണ വിവിധ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തു.

ആറു മാസം മുന്‍പാണ് പെണ്‍കുട്ടി ഒന്നാം വര്‍ഷ എല്‍എല്‍ബി കോഴ്സിന് പഠിക്കുന്ന അഭിജിത്തുമായി പ്രണയത്തിലായത്. തുടര്‍ന്ന് ആഴ്ചാവസാനം പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ അഭിജിത്ത് അയാളുടെ ബൈക്കില്‍ കൊണ്ടുപോയി വിടുകയും ചെയ്തിരുന്നു. രണ്ടു തവണ ഇങ്ങനെ കൊണ്ടു വിട്ടപ്പോഴെല്ലാം ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. കേടായ കാര്‍ നന്നാക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഫീസടയ്ക്കാന്‍ വെച്ചിരുന്ന അരലക്ഷം രൂപ കൂട്ടുകാരന്‍ വശം കൊടുത്ത് അഭിജിത്തിന് കൈമാറി.

വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് വിഷമം പറഞ്ഞപ്പോള്‍ കഴിഞ്ഞ ആഴ്ചയിലും അരലക്ഷം രൂപ കൊടുത്തു. ഫീസ് കുടിശികയായപ്പോള്‍ കോളജ് അധികൃതര്‍ വിവരം രക്ഷിതാക്കളെ അറിയിച്ചു. പണം അഭിജിത്തിന് കൊടുത്തുവെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ഇതോടെ അഭിജിത്തിനോട് പണം തിരികെ ചോദിച്ചു. പണം നല്‍കിയില്ലെന്ന് മാത്രമല്ല, മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. നേരില്‍ ചോദിച്ചപ്പോള്‍ തിരിച്ചു തരാമെന്ന് പറഞ്ഞെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് പെണ്‍കുട്ടി കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി. വിവരം അറിഞ്ഞ അഭിജിത്ത് ചൊവ്വാഴ്ച വൈകിട്ട് കോളജില്‍ വന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയി ശാരീരികമായി ആക്രമിച്ച് മുറിവേല്‍പ്പിച്ചവെന്നാണ് പരാതി. ബുധനാഴ്ച കോളജില്‍ വെച്ച് കണ്ടിട്ടും അഭിജിത്ത് പ്രതികരിക്കാതെ വന്നതോടെയാണ് രാത്രിയില്‍ കൈ ഞരമ്പ്  മുറിച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവത്തില്‍ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ അഭിജിത്ത് സോമനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആറന്മുള പോലീസ് വ്യക്തമാക്കി. രണ്ടുപേരും പറയുന്നതില്‍ വ്യക്തത വരാനുണ്ടെന്നും ഡിജിറ്റല്‍ തെളിവുകള്‍കൂടി ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം വെങ്ങാനൂരിൽ യുവാവിന് സൂര്യാഘാതമേറ്റു

0
തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. പട്ടികജാതി സർവീസ് സഹകരണ...

കെഎസ്ഡിപി മരുന്നുകള്‍ ഇനി പൊതുവിപണിയിലും ; ഉദ്ഘാടനം ഏപ്രില്‍ 8ന്

0
ആലപ്പുഴ: പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെഎസ്ഡിപി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി...

ഗാസയിൽ വെടിനിർത്തൽ ; പുതിയ കരാർ സ്വീകാര്യമാണെന്ന് ഹമാസ്

0
കെയ്റോ : ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരുന്നതിന് ഈജിപ്തിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയിൽ തയ്യാറാക്കിയ...

പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്

0
തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റി എം.ബി.എ പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിൽ കൂടുതൽ...