Tuesday, July 2, 2024 7:36 am

ഓള പരപ്പിലെ പോരാട്ടത്തിനായി മാമ്മൂടനിൽ ഇക്കുറി കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ്

For full experience, Download our mobile application:
Get it on Google Play

തലവടി: ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടനിൽ നെഹ്‌റു ട്രോഫി മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് തുഴതെറിയും. ഇതു സംബന്ധിച്ച കരാർ ടീം അംഗങ്ങള്‍ അഡ്വ. മാമ്മൂട്ടിൽ ഉമ്മൻ എം.മാത്യുവുമായി കൈമാറി. നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിത 2019 ആഗസ്റ്റ് 19ന് ആണ് നീരണിഞ്ഞത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് കുമരകം ശ്രീ നാരായണ ട്രോഫി ടീം സ്റ്റാറിലൂടെ സ്വന്തമാക്കി. പിന്നീട് മിന്നും വിജയങ്ങളുടെ തുടർക്കഥയായിരുന്നു. 2023 ൽ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം ജലോത്സവത്തില്‍ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടൻ ആണ് ജേതാവ് ആയത്. ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനുള്ള സമ്മാനം മാമ്മൂടൻ വള്ളത്തിൻ്റെ ക്യാപ്റ്റൻ മാസ്റ്റർ റയാൻ പാലത്തിങ്കൽ ഏബ്രഹാം(5) കരസ്ഥമാക്കിയത്.

2018 മാർച്ച്‌ 12ന് ഉളികുത്തിയ മാമ്മൂടൻ മുൻപ് പലപ്പോഴും ചെറിയ തോതില്‍ പുതുക്കിയിട്ടുണ്ട്. മുഖ്യമായും വള്ളത്തിന്‍റെ പിടിപ്പ് കൂട്ടിയും കൂടാതെ അമരചുരുളിന്‍റെ ഭാഗത്ത് അകലം കൂട്ടിയും വള്ളത്തിന്‍റെ വില്ല് പൂര്‍ണ്ണമായും പുതുക്കിയും വള്ളത്തിന്‍റെ മധ്യഭാഗത്ത് വീതി ഉള്ള പലക ചേര്‍ത്തുമാണ് ഒടുവിൽ പുതിക്കിയിരിക്കുന്നത്.മുപ്പത്തി ഒന്നേകാൽ കോല്‍ നീളവും ,46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും ഉണ്ട്.കോവിൽമുക്ക് സാബു നാരായണന്‍ ആചാരിയാണ്‌ മുഖ്യ ശില്പി. ഇപ്പോൾ നീരണിയലിന്റെ 40-ാം വാർഷികം ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് മാമ്മൂടൻ വള്ളം ഫാൻസ് അസോസിയേഷന്‍ അംഗങ്ങൾ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റെഡി ടു ഡ്രിങ്ക് പായസവുമായി മിൽമ ; ഒപ്പം തരംഗമായ ടെന്‍ഡര്‍ കോക്കനട്ട് ഐസ്ക്രീമും

0
തിരുവനന്തപുരം: കേരളത്തിന്‍റെ തനത് വിഭവമായ പാലട പായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ...

മേയർ കാണിച്ചത് ഗുണ്ടായിസം, മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ കുടുങ്ങുമായിരുന്നു ; വിമര്‍ശനവുമായി സിപിഎം

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും...

എ​ല്ലാ മ​ത​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്ന​ത് ഒ​ന്നി​നെ​യും ഭ​യ​പ്പെ​ട​രു​തെ​ന്നാ​ണ് ; രാ​ഹു​ൽ ഗാ​ന്ധി

0
ഡ​ൽ​ഹി: ആ​രെ​യും ഭ​യ​ക്ക​രു​തെ​ന്നും ഒ​ന്നി​നെ​യും ഭ​യ​പ്പെ​ട​രു​തെ​ന്നു​മാ​ണ് എ​ല്ലാ മ​ത​ങ്ങ​ളും ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന്...

ഭൂമി ഇടപാട് : ‍’ഡിജിപിക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു’ ; തുടർനടപടി ഉണ്ടായില്ലെന്ന് പരാതിക്കാരന്‍

0
തിരുവനന്തപുരം: ബാധ്യത മറച്ചുവെച്ച് ഡിജിപി ഭൂമി വിൽപ്പനക്ക് ശ്രമിച്ച സംഭവത്തിൽ...