പത്തനംതിട്ട: കൈപ്പട്ടൂര്‍ സര്‍വ്വീസ് സഹകരണ സംഘത്തിലെ വളക്കച്ചവടത്തില്‍ തുടര്‍ച്ചയായി പണം വെട്ടിപ്പ് കണ്ടുപിടിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ പേരില്‍ നടപടി സ്വീകരിക്കാത്തത് ബോര്‍ഡിലെയും ഭരണപക്ഷ നേതൃത്വത്തിലേയും ചിലരുടെ ഒത്താശയോടെയാണെന്നും നിരവധി അഴിമതികള്‍ തെളിയിക്കപ്പെട്ടുകഴിഞ്ഞെങ്കിലും അവയെപ്പറ്റി അന്വേഷിക്കാതെ അഴിമതിക്കാരെയും തെറ്റുകാരേയും സംരക്ഷിക്കുന്ന സമീപനമാണ് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും ഇങ്ങനെയുള്ള സമീപനമാണ് പല സഹകരണ സ്ഥാപനങ്ങളുടെയും തകര്‍ച്ചക്കു കാരണമാകുന്നതെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് പറഞ്ഞു.
ഇതിന് കൂട്ടുനില്‍ക്കുന്ന എല്ലാവരുടെയും പേരില്‍ നടപടി സ്വീകരിക്കണമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് പ്രസ്താവിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജി. ജോണിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം.ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍, റോസമ്മ ബാബുജി, റ്റി.എസ് തോമസ്, കോശികുഞ്ഞ് അയ്യനേത്ത്, കെ.പി. പരമേശ്വരന്‍ നായര്‍, രമേശ് ഗോപിനാഥ്, ബിജു വര്‍ഗ്ഗീസ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ബിജു തോമസ്, ജോസ് ചെറുവാഴത്തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.