പത്തനംതിട്ട: കൈപ്പട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ അനുവദിക്കുന്നതില്‍ ക്രമക്കേട് നടക്കുന്നതായി വള്ളിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം കുറ്റപ്പെടുത്തി. വായ്പക്ക് നല്‍കുന്ന ഈടുവസ്തുവിന് പല അവകാശികള്‍ ഉള്ളപ്പോള്‍ അത് പരിഗണിക്കാതെ സ്വന്തക്കാര്‍ക്ക് വസ്തു ഈടായി വാങ്ങി ബാങ്കിനെ കടക്കെണിയിലാക്കുന്ന നടപടി സഹകരണ സംഘത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്നും ഇങ്ങനെയുള്ള നിരവധി ഇടപാടുകള്‍ ബോര്‍ഡംഗങ്ങളുടേയും രാഷ്ട്രീയ നേതാക്കളുടേയും താല്‍പര്യത്തിന്‍റെ പേരില്‍ നല്‍കുന്നതായും യോഗം കുറ്റപ്പെടുത്തി.
വായ്പ തുക തിരിച്ചടച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള ഇടപാടിലെ ഈടു വസ്തു ജപ്തി ചെയ്യുവാന്‍ കഴിയില്ല. ഇതിനു പുറമേയാണ് അനധികൃത നിയമനവും. ഇവയൊക്കെ നടത്തി ബാങ്ക് മുന്‍പോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് ഡി.സി.സി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് പ്രസ്താവിച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. ജി. ജോണിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ യോഗത്തില്‍ റ്റി.എസ് തോമസ്, കോശികുഞ്ഞ് അയ്യനേത്ത്, ജോര്‍ജ്ജ് വര്‍ഗീസ്, കെ.പി. പരമേശ്വരന്‍ നായര്‍, എം.ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍, തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിനും ധര്‍ണ്ണയ്ക്കും കേണല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, പത്മാ ബാലന്‍, സുഭാഷ് നടുവിലേതില്‍, ജോസ് ചെറുവാഴതടത്തില്‍, ജയ്സി കോശി, ഷീനാ ജേക്കബ്, അമല്‍, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.