പത്തനംതിട്ട : ഒരു വര്‍ഷത്തിലധികമായി റോഡ് കുത്തിയിളക്കി ഇട്ടിരിക്കുന്ന കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡിന്‍റെ പണി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമര പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.സി.ബി കൊണ്ട് ടാര്‍ കുത്തിയിളക്കിയതുമൂലം കാല്‍നട യാത്രക്കാര്‍ക്കുപോലും സഞ്ചരിക്കുവാന്‍ കഴിയുന്നില്ല. രൂക്ഷമായ പൊടിശല്യം കാല്‍നടയാത്ര ദുസഹമാക്കുന്നു. പരിസരങ്ങളിലുള്ള വീടുകളെയും ഇത് ബാധിക്കുന്നു. വാഹന ഗതാഗതം നിരോധിച്ചതുമൂലം സ്കൂളുകളിലും ഓഫീസുകളിലും പോകേണ്ട ആളുകള്‍ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നുള്ള ഈ ഒത്തുകളിയാണ് പണി വൈകിപ്പിച്ച് ജനജീവിതം ദുസഹമാക്കി മാറ്റിയത്.
മണ്ഡലം പ്രസിഡന്‍റ് ജി. ജോണിന്‍റെ നേതൃത്വത്തില്‍ നടത്തയ സമര പരിപാടിയില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ റോസമ്മ ബാബുജി, ബീനാ സോമന്‍, ആന്‍സി വര്‍ഗീസ്, സുബാഷ് നടുവിലേതില്‍, പത്മ ബാലന്‍, ലിസി ജോണ്‍സണ്‍, ഷാജി, ബാബു തൈവിളയില്‍, വര്‍ഗീസ് കുത്തുകല്ലുംമ്പാട്ട്, ബിജു വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.