Friday, July 4, 2025 5:02 pm

കാലടി സർവകലാശാല ഉത്തരക്കടലാസ് മോഷണം ; ജാമ്യം തേടി പരീക്ഷാവിഭാഗം ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കാലടി സർവകലാശാലയിലെ ഉത്തരക്കടലാസ് മോഷണത്തിൽ മുൻ കൂർ ജാമ്യം തേടി പരീക്ഷാവിഭാഗം ചെയർമാൻ കെ.എ സംഗമേശൻ. മുൻ കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയിൽ. പോലീസ് കള്ളക്കഥ ഉണ്ടാക്കി അറസ്റ്റിന് ശ്രമിക്കുന്നുവെന്ന് ജാമ്യാപേക്ഷയിൽ സംഗമേശൻ ചൂണ്ടിക്കാട്ടി.

ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ പരീക്ഷാവിഭാഗം ചെയർമാൻ കെ.എ സംഗമേശന് പങ്കുണ്ടെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. കെ.എ സംഗമേശനെ കൂടാതെ എച്ച്.ഓ.ഡി അംബിക ദേവിക്കെതിരായിട്ടുള്ള ഒരു കൂട്ടം അധ്യാപകർ സംഭവത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നുണ പരിശോധനയ്ക്കു വിധേയമാക്കേണ്ടവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് കെ.എ സംഗമേശൻ എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

എറണാകുളം ജില്ല സെക്ഷൻസ് കോടതി ഇന്ന് സംഗമേശന്റെ ജാമ്യാപേക്ഷ പരിഗണിക്കും. തൻ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെക്ഷൻസ് കോടതി തള്ളുകയാണെങ്കിൽ ഹൈകോടതിയെ സമീപിക്കാനാണ് സംഗമേശന്റെ തീരുമാനം. ഇത് സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാവുന്നത് വരെ ചോദ്യം ചെയ്യലിൽ നിന്ന് വിലക്കണമെന്ന് സംഗമേശൻ ആവശ്യപ്പെടുന്നുണ്ട്.

ഉത്തരക്കടലാസുകൾ മുഴുവൻ താൻ എച്ച്.ഓ.ഡി അംബിക ദേവിയെ ഏൽപ്പിച്ചിരുന്നു. എച്ച്.ഓ.ഡി അത് പരീക്ഷാ വിഭാഗത്തിലേക്ക് ഫോർവേഡ് ചെയ്ത തെളിവുകളും തന്റെ പക്കലുണ്ടെന്നാണ് സംഗമേശന്റെ വാദം. എന്നാൽ അന്വേഷണ സംഘം സംഗമേശന്റെ വാദത്തെ തള്ളി കളഞ്ഞു. എച്ച്.ഓ.ഡി ഒരു ഫോർവേഡ് ലെറ്റർ മാത്രമാണ് നൽകിയതെന്നും അതിന് ശേഷവും ഇത് കൈകാര്യം ചെയ്തത് സംഗമേശനും മറ്റ് അധ്യാപകരുമാണ്. അതിനാൽ ഇതൊരു മോഷണം തന്നെയാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...

വീണാ ജോർജ്ജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

0
തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...