കളമശേരി : കളമശേരി എച്ച്‌എംടി സിഗ്നല്‍ കവലയില്‍ കാര്‍ മെട്രോ തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ കരിപാലി വീട്ടില്‍ അബ്ദുല്‍ അലിയുടെ മകന്‍ ഷാഹിദ് (24) ആണ് മരിച്ചത്. ഷാഹിദ് ഓടിച്ചിരുന്ന ടാക്സി കാര്‍ നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിക്കുകയായിരുന്നു.
ഉടനെ ഇയാളെ കിന്‍ഡര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരെ ആലുവയില്‍ എത്തിച്ചു തിരികെ വരുമ്പോഴായിരുന്നു അപകടം.