കൊച്ചി: കളമശ്ശേരി സ്ഫോടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷി പ്രവർത്തകൻ അല്ലെന്ന് യഹോവ സാക്ഷി വിശ്വാസി കൂട്ടായ്മയുടെ അംഗവും പ്രാർത്ഥനായോഗത്തിന്റെ സംഘാടകനും പിആർഒയും ആയ ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിൽ നിന്നാണ് ഇങ്ങനെയൊരു വ്യക്തിയുടെ പേര് കേൾക്കുന്നതെന്ന് പിആർഒ വ്യക്തമാക്കി. ‘തമ്മനം സ്വദേശിയെന്നാണ് ഇയാൾ അവകാശപ്പെട്ടത്. അവിടെയുള്ള പ്രാദേശികമായ സഭാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവിടുത്തെ സഭയിൽ അങ്ങനെയൊരാളില്ലെന്നാണ് അവർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇയാൾ ബൈബിൾ പഠിച്ചിരുന്നുവെന്നും ഏതാനും മീറ്റിംഗുകളിൽ പങ്കെടുത്തിരുന്നുവെന്നും അവർ പറഞ്ഞു. കഴിഞ്ഞ 4 വർഷമായി ഇതിലൊന്നും പങ്കെടുക്കാറില്ലെന്നായിരുന്നു അവരിൽ നിന്നും അറിയാൻ സാധിച്ചിരുന്നത്. അതിനാൽ ഇയാൾ യഹോവ സാക്ഷികളുടെ സജീവ പ്രവർത്തകനായിരുന്നു എന്ന് പറയാൻ സാധിക്കില്ല പിആർഒ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.