Saturday, April 19, 2025 12:38 pm

കലഞ്ഞൂര്‍ ഇരട്ടക്കൊല ; അന്വേഷിക്കാന്‍ പ്രത്യേക സംഘം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഭാ​ര്യ​യേയും അ​യ​ല്‍വാ​സി​യെ​യും യു​വാ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ​കോ​ന്നി ഡി​വൈ.​എ​സ്.​പി ടി. ​രാ​ജ​പ്പ​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ കൂ​ട​ല്‍ പോ​ലീ​സ്​ ഇ​ന്‍സ്പെ​ക്ട​ര്‍ സി.​എ​ല്‍. സു​ധീ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. കൂ​ട​ല്‍ പാ​ടം പ​ട​യ​ണി​പ്പാ​റ ബൈ​ജു ഭ​വ​ന​ത്തി​ല്‍ വൈ​ഷ്ണ (30), പാ​ടം കു​റി​ഞ്ഞി സ​തി​ഭ​വ​നം വി​ഷ്ണു (30) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ഷ്ണ​യു​ടെ ഭ​ര്‍ത്താ​വ് ബൈ​ജു​വാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യും അ​യ​ല്‍വാ​സി​യാ​യ വി​ഷ്ണു​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ്​ കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്​ സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​ഷ്ണ ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന ര​ഹ​സ്യ ഫോ​ണ്‍ ബൈ​ജു​വി​ന്റെ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​താ​ണ് പ്ര​കോ​പ​ന കാ​ര​ണം. ഇ​തേ​തു​ട​ര്‍ന്നു വ​ഴ​ക്കു​ണ്ടാ​യി. ആ​ക്ര​മ​ണം ഭ​യ​ന്നോ​ടി​യ വൈ​ഷ്ണ​യെ പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ജു വി​ഷ്ണു​വി​ന്റെ വീ​ട്ടി​ല്‍വെ​ച്ച്​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ടു​വാ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പാ​ടം സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വും അ​മ്മ സ​തി​യും ഒ​ന്ന​ര വ​ര്‍ഷ​മാ​യി ബൈ​ജു​വി​ന്റെ വീ​ടി​നു സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ക​യാ​ണ്.

സ​തി​യു​ടെ ഭ​ര്‍ത്താ​വ് 10 വ​ര്‍ഷം മു​മ്പ് ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​ണ്. ജോ​ലി​ക​ഴി​ഞ്ഞ് രാ​ത്രി എ​ത്തി​യ വി​ഷ്ണു എ​ട്ടോ​ടെ ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​താ​യി സ​തി കൂ​ട​ല്‍ പോ​ലീ​സി​ല്‍ ന​ല്‍കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. രാ​ത്രി പ​തി​നൊ​ന്നോ​ടെ വീ​ടി​ന്റെ സി​റ്റൗ​ട്ടി​ല്‍ നി​ല​വി​ളി കേ​ട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കു​മ്പോ​ള്‍ മ​ക​ന്‍ ചോ​ര​യി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന​താ​യും ബൈ​ജു കൊ​ടു​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​യ​താ​യും പി​ടി​ച്ചു മാ​റ്റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ന്നെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സ​തി പ​റ​യു​ന്നു. ​ വി​ഷ്ണു​വി​ന്റെ അ​രി​കി​ലാ​യി വൈ​ഷ്ണ​യും വെ​ട്ടേ​റ്റു​കി​ട​ക്കു​ക​യാ​യി​രു​ന്നു. സ​തി സ​മീ​പ​വാ​സി​യു​ടെ വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ജു​വും ഇ​ക്കാ​ര്യം സു​ഹൃ​ത്തി​നെ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട വി​ഷ്ണു​വും ബൈ​ജു​വും സം​ഭ​വ​ദി​വ​സ​വും ഒ​ന്നി​ച്ച്​ ത​ടി​പ്പ​ണി​ക്ക്​ പോ​യി​രു​ന്ന​വ​രാ​ണെ​ന്ന് പ​റ​യു​ന്നു. എ​സ്‌.​ഐ അ​നി​ല്‍കു​മാ​ര്‍, എ​സ്.​സി.​പി​ഒ​മാ​രാ​യ സ​ജി​കു​മാ​ര്‍, സു​നി​ല്‍ കു​മാ​ര്‍, സു​ബി​ന്‍, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, ബാ​ബു​ക്കു​ട്ട​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രഹ്‌മോസ് വാങ്ങാനൊരുങ്ങി വിയറ്റ്‌നാം ; കരാര്‍ 700 മില്യണ്‍ ഡോളറിന്

0
ന്യൂഡല്‍ഹി: പ്രതിരോധ ആയുധകയറ്റുമതിയില്‍ ഇന്ത്യ മറ്റൊരു വമ്പന്‍ ഇടപാടിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍....

റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബാലവേദി മെന്‍റര്‍മാരുടെ ഏകദിന ശില്പശാല നടത്തി

0
റാന്നി : റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ വര്‍ണ്ണക്കൂടാരം...

കോന്നി കല്ലേലിക്കാവ് പത്താമുദയ മഹോത്സവം : ആറാം ഉത്സവം ഭദ്രദീപം തെളിയിച്ച് സമർപ്പിച്ചു

0
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) പത്തു...

കോൺഗ്രസ് പരിപാടിക്ക് മാർഗരേഖയുമായി കെപിസിസി

0
തിരുവനന്തപുരം: കോഴിക്കോട്ടെ പുതിയ ഡിസിസി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കലിലുണ്ടായ ഉന്തുംതള്ളും...