Thursday, May 8, 2025 11:43 pm

പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു : കല്ലേലി ആദിത്യ പൊങ്കാല ഏപ്രിൽ 24 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമഭാവനയുടെ വിശ്വാസ തീരത്ത് കല്ലേലി മണ്ണിൽ പത്ത് ദിന മഹോത്സവത്തിന് ഏപ്രിൽ 15 മുതൽ തുടക്കം കുറിയ്ക്കും. കല്ലേലി ഊരാളി അപ്പൂപ്പന്റെ പൊന്നിൻ പിറന്നാളായ ഏപ്രിൽ 24 ന് നാട്ടാചാരങ്ങളെ ഉണർത്തിച്ച് കല്ലേലി ആദിത്യ പൊങ്കാല കല്ലേലി വിളക്ക് പത്താമുദയ വലിയ പടേനി പുഷ്പാഭിഷേകം 41 തൃപ്പടി പൂജ എന്നിവ സമർപ്പിക്കും.

മേടം ഒന്നിന് വിഷു ദിനത്തിൽ കാട്ട് വിഭവങ്ങൾ ചേർത്തുള്ള വിഷുക്കണി ദർശനത്തോടെ പത്ത് ദിന മഹോത്സവത്തിന് ആരംഭം കുറിയ്ക്കും. മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാര അനുഷ്ടാനം താംബൂല സമർപ്പണം മലയ്ക്ക് കരിക്ക് പടേനി മഞ്ഞൾപ്പറ നാണയപ്പറ നെൽപ്പറ അടയ്ക്കാപ്പറ അവിൽപ്പറ മലർപ്പറ കുരുമുളക്പ്പറ അൻപൊലി നാളികേരപ്പറ അരിപ്പറ എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും.

ഏപ്രിൽ 15 ന് രാവിലെ 7 മണിയ്ക്ക് ഒന്നാം മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിക്കും.8.30 ന് വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജകൾ പ്രഭാത പൂജ 9 മുതൽ സമൂഹ സദ്യ  10 മുതൽ കല്ലേലി കൗള ഗണപതി പൂജ 11 മുതൽ വിത്തും കൈകോട്ടും നാടൻ പാട്ടുകൾ 11.30 ന് ഊട്ട് പൂജ വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം രാത്രി 8 മുതൽ ചരിത്ര പുരാതനമായ കുംഭപ്പാട്ട്.

രണ്ടാം മഹോത്സവം മുതൽ ഒൻപതാം മഹോത്സവം വരെ പതിവ് പൂജകൾക്ക് പുറമെ വടക്കൻ ചേരി വല്യച്ഛൻ പൂജ, കുട്ടിച്ചാത്തൻ പൂജ, കൊച്ചു കുഞ്ഞ് അറുകല പൂജ, യക്ഷിയമ്മ പൂജ, ഭാരത പൂങ്കുറവൻ അപ്പൂപ്പൻ ഭാരത പൂങ്കുറത്തി അമ്മൂമ്മ പൂജ, ഹരി നാരായണ പൂജ, ആദ്യ ഉരു മണിയൻ പൂജ, പിതൃ പൂജ, ആശാൻ പൂജ, പർണ്ണശാല പൂജ, വാവൂട്ട് പൂജ, വന ദുർഗ്ഗയമ്മ പൂജ , പരാശക്തിയമ്മ പൂജ, 999 മല പൂജ, മൂർത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ എന്നീ ഉപ സ്വരൂപ പൂജകൾ നടക്കും. ഓരോ ദിവസത്തെയും മഹോത്സവം വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിക്കും.

ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 23 ഞായറാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി തുടർന്ന് ഒൻപതാം മഹോത്സവം കോവൂർ കുഞ്ഞുമോൻ എം എൽ എ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും.
8.30 ന് ഉപ സ്വരൂപ പൂജകൾ മീനൂട്ട് വാനര ഊട്ട് പ്രഭാത പൂജ, 9 മുതൽ സമൂഹ സദ്യ 10 മണിയ്ക്ക് കല്ലേലി അമ്മൂമ്മ പൂജ 11.30 ന് ഊട്ട് പൂജ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഭക്തി ഗാ മേള, വൈകിട്ട് 5 മണി മുതൽ ട്രാവൻകൂർ മീഡിയ അവതരിപ്പിക്കുന്ന ഗാനമേള വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭപാട്ട്, രാത്രി 8 മുതൽ നൃത്തസന്ധ്യ 9 മണിയ്ക്ക് ശാസ്താംകോട്ട കുരൽ ഫോക്ക് മ്യൂസിക്ക് ബാന്റ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും 11.30 ന് കലഞ്ഞൂർ നൃത്തഭവന്റെ ചരിത്ര സംഗീത നൃത്തനാടകം കാളീ കാവിലമ്മ എന്നിവ നടക്കും.

പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 24 തിങ്കളാഴ്ച വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം, 999 മലക്കൊടി ദർശനം രാവിലെ 7 മുതൽ പത്താമുദയ വലിയ പടേനി, 8.30 ന് ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം 9.30 മുതൽ സമൂഹ സദ്യ രാവിലെ 10 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ ) പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്‌കാര ജേതാവുമായ ഡോ എം എസ് സുനിൽ കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും.

രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും. പത്താമുദയ ജന്മ വാർഷിക സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കാവുകളുടെ സംഗമം ആന്റോ ആന്റണി എം പിയും കല്ലേലി ജീവകാരുണ്യ പ്രവർത്തി അഡ്വ അടൂർ പ്രകാശ് എം പി കല്ലേലി മതമൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ രവികുമാറും ഗോത്ര സംഗമം സി ആർ മഹേഷ്‌ എം എം എ യും ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക മതവിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പത്താമുദയ മഹോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും. വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.

11.30 ന് ഊട്ട് പൂജ 12 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട് വൈകിട്ട് 5 മണി മുതൽ ഭക്തി ഗാനസുധ 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന് പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട് രാത്രി 7.30 ന് തെയ്യം, പരുന്താട്ടം, തിരുവാതിരക്കളി, മുടിയാട്ടം രാത്രി 8 മണി മുതൽ പാണ്ടി ഊരാളി അപ്പൂപ്പൻ കല്ലേലി ഊരാളി അപ്പൂപ്പൻ ചരിത്ര വിൽപ്പാട്ട് തെങ്കാശി പംബ്ലി മഹേശ്വരിയും സംഘവും അവതരിപ്പിക്കും. രാത്രി 9 മണിമുതൽ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു.

/

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

END ———————————————————

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...

പാകിസ്ഥാനി പൈലറ്റ് ഇന്ത്യയിൽ പിടിയിൽ

0
ദില്ലി: ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ പാകിസ്ഥാനി പൈലറ്റ് ഇന്ത്യയിൽ...