കോന്നി : ഇടുക്കി ഡാം പണിതിരിക്കുന്ന കുറവന്‍ കുറത്തി മലകളുടെ സംരക്ഷണത്തിന് വേണ്ടി ഭാരത പൂങ്കുറവന്‍ ഭാരത പൂങ്കുറത്തി സങ്കല്‍പ്പത്തില്‍ ഏക പ്രതിഷ്ഠ ഉള്ള കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) 20 -ാം രാവിലെ 10 മണിയ്ക്ക് പൂജകള്‍ നടക്കും. എല്ലാ ദിവസവും പൂജകള്‍ ഉണ്ടെങ്കിലും പ്രത്യേകിച്ചു മാസത്തില്‍ വിശേഷാല്‍ പൂജയും ഉള്ള ഏക കാവാണ് കല്ലേലി കാവ്.
ഇടുക്കി ഡാം നിര്‍മ്മാണത്തിന് വേണ്ടി കുറവന്‍ കുറത്തി മലകളെ ചൂണ്ടി കാണിച്ച കൊലുമ്പൻ എന്ന ആദിവാസി ഇതിന്‍റെ നിര്‍മ്മാണത്തിന് വേണ്ടി അന്ന് കല്ലേലി മേഖലയില്‍ നിന്നും ആദിവാസികളെ എത്തിച്ചിരുന്നു. ഡാമിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഇടയില്‍ വെച്ചു മിക്കവരും മരണപ്പെട്ടു. മരണം ഉണ്ടാകാതെ ഇരിക്കാന്‍ 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്തിന് വേണ്ടി അന്ന് പ്രാര്‍ഥനയും പൂജയും നടത്തി. കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കുറവന്‍ കുറത്തി മലകളെ ആരാധിക്കുവാന്‍ പ്രത്യേക പീഠം തന്നെ ഉണ്ട്.
839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ.ജെ ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഈ രണ്ടു മലകളുടെയും സംരക്ഷണം മുറുക്കാന്‍ വെച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന് മുന്നില്‍ കൊലുമ്പന്‍ സമര്‍പ്പിച്ചു. 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ സംരക്ഷണം കുറവന്‍ കുറത്തി മലകള്‍ക്ക് ഉണ്ടെന്ന് നൂറ്റാണ്ടുകളായി ആദിവാസികള്‍ ഇന്നും വിശ്വസിക്കുന്നു.