കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത വർഷത്തിൽ ഒരിക്കൽ ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ ഉത്രാട സദ്യ തിരു അമൃതേത്ത് എന്നിവ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സെപ്റ്റംബർ 14 ശനിയാഴ്ച്ച നടക്കും. തിരുവോണത്തിന്റെ തലേന്ന് സർവ്വ ചരാചാരങ്ങൾക്കും ഊട്ട് നൽകി സംതൃപ്ത്തിപ്പെടുത്തി തിരുവോണ ദിനത്തിലേക്ക് ആനയിക്കുന്ന ചടങ്ങ് ആണ് തിരു അമൃതേത്ത്. പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഉത്രാട സന്ധ്യയ്ക്ക് വറപ്പൊടിയും അരിമാവും ചേർത്തുള്ള ഗൗളി ഊട്ട് നടത്തി അനുഗ്രഹം ഏറ്റുവാങ്ങും. തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം, തിരുവോണത്തെ വരവേറ്റു കാട്ടുപ്പൂക്കളും നാട്ടു പൂക്കളും ചേർത്തുള്ള തിരുവോണപൂക്കളം ഒരുക്കലും 999 മലയ്ക്ക് കരിക്ക് പടേനിയും സമർപ്പിക്കും 8.30 ന് വാനരമാർക്ക് ഊട്ട് പൂജ, മീനൂട്ട്, ആനയൂട്ട്, ഉപസ്വരൂപ പൂജകൾ, 9 മണിയ്ക്ക് മല വില്ല് പൂജ, 999 മലക്കൊടി പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, തുടർന്ന് തിരുവോണ സദ്യ. ഉച്ചയ്ക്ക് 12ന് ഊട്ട് പൂജ, വൈകിട്ട് 6.30 സന്ധ്യാവന്ദനം ദീപ നമസ്കാരം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1