Thursday, July 3, 2025 9:19 am

വിഷുക്കാഴ്ച ഒരുക്കി പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഊട്ടി ഉറപ്പിച്ച് കൊണ്ട് 999 മലകള്‍ക്കും ഉടയവനായ ഊരാളി പരമ്പരകളുടെ പ്രതീകമായ കല്ലേലി ഊരാളി അപ്പൂപ്പന്റെ  മൂല സ്ഥാനമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍14 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും.

വിഷു ദിനമായ ഏപ്രില്‍ 14 നു പത്തു ദിവസത്തെ മഹോത്സവത്തിന് മല ഉണര്‍ത്തി തുടക്കം കുറിക്കും . രാവിലെ 4 മണിയ്ക്ക് കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ വിഷുക്കണി ദര്‍ശനം , നവാഭിഷേകം , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പിക്കും.

രാവിലെ 7 മണിയ്ക്ക് പത്താമുദയ മഹോത്സവത്തിന് ആരംഭം കുറിച്ച് കൊണ്ട് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളിയുടെ കാര്‍മ്മികത്വത്തില്‍ 999 മലകളെ വിളിച്ച് ചൊല്ലി നാടുണര്‍ത്തി മലയ്ക്ക് കരിക്ക് പടേനി നടക്കും. 8.30 നു വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ , കല്ലേലി കൌള ഗണപതി പൂജ , 9 നു അന്നദാനം , 11.30നു ഊട്ട് പൂജ , വൈകിട്ട് 6.30 നു ദീപാരാധന , ദീപ നമസ്കാരം , ചെണ്ടമേളം, രാത്രി 8 മണി മുതല്‍ ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടക്കും .

രണ്ടാം മഹോത്സവ ദിനമായ ഏപ്രില്‍ 15 മുതല്‍ ഒന്‍പതാം മഹോത്സവ ദിനമായ ഏപ്രില്‍ 22 വരെ രാവിലെ 4 മണി മുതല്‍ മല ഉണര്‍ത്തല്‍ , കാവ് ഉണര്‍ത്തല്‍ , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പണം , മലയ്ക്ക് കരിക്ക് പടേനി , 8.30 മുതല്‍ വാനര ഊട്ട് , മീനൂട്ട് , പ്രഭാത പൂജ , 9 മണിയ്ക്ക് അന്നദാനം , 11.30 നു ഊട്ട് പൂജ, വൈകിട്ട് 6.30 മുതല്‍ ദീപാരാധന , ദീപ നമസ്കാരം , ചെണ്ടമേളം എന്നീ ചടങ്ങുകള്‍ ഉണ്ടാകും .

വടക്കന്‍ ചേരി വല്യച്ഛന്‍ പൂജ , കുട്ടിച്ചാത്തന്‍ പൂജ , 999 മല സങ്കല്‍പ്പ പൂജ , മൂര്‍ത്തി പൂജ , പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ , പര്‍ണ്ണശാല പൂജ , യക്ഷിയമ്മ പൂജ , വന ദുര്‍ഗ്ഗ അമ്മ -പരാശക്തിയമ്മ പൂജ , ഭാരത പൂങ്കുറവന്‍ അപ്പൂപ്പന്‍ പൂങ്കുറത്തി അമ്മൂമ്മ പൂജ , ആദ്യ ഉരു മണിയന്‍ പൂജ , കൊച്ചു കുഞ്ഞ് അറുകല പൂജ , ഹരിനാരായണ പൂജ , നാഗ പൂജ , എന്നീ ഉപ സ്വരൂപ വിശേഷാല്‍ പൂജകള്‍ ഓരോ ഉല്‍സവ ദിനവും സമര്‍പ്പിക്കും.

ഒന്‍പതാം ഉല്‍സവ ദിനമായ ഏപ്രില്‍ 22 നു പതിവ് പൂജകള്‍ക്ക് പുറമെ രാത്രി 8 മണിക്ക് നൃത്ത സന്ധ്യ , 10 മണിക്ക് തിരുവനന്തപുരം മണമ്പൂര്‍ തോപ്പ് വിള മാര്‍ത്താണ്ഡന്‍ ആശാന്റെ  ശിഷ്യ സംഘം അവതരിപ്പിക്കുന്ന പാട്ടും കളിയും ഭാരതകളിയും നിറഞ്ഞാടും.

പത്താമുദയ മഹോത്സവ ദിനമായ ഏപ്രില്‍ 23 നു വെളുപ്പിനെ 4 മണി മുതല്‍ മല ഉണര്‍ത്തല്‍ , കാവ് ഉണര്‍ത്തല്‍ , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പണം. രാവിലെ 7 മുതല്‍ പത്താമുദയ വലിയ കരിക്ക് പടേനി തുടര്‍ന്നു വാനര ഊട്ട് ,മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ, കല്ലേലി അപ്പൂപ്പന്‍ പൂജ, പുഷ്പാഭിഷേകം 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല, 10.30 നു ആനയൂട്ട് പൊങ്കാല, നിവേദ്യ സമര്‍പ്പണം,  10.30 നു സമൂഹ സദ്യ , തുടര്‍ന്നു സാംസ്കാരിക സദസ്സ് . 11.30 ഊട്ട് പൂജ, ഉച്ചയ്ക്ക് 2 മുതല്‍ തിരുമുന്നില്‍ എഴുന്നള്ളത്ത് , വൈകിട്ട് 6 മണിയ്ക്ക് തൃപ്പടി പൂജ, 6.30 നു അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍, ദീപാരാധന, ദീപ നമസ്കാരം, ചെണ്ട മേളം, പത്താമുദയ ഊട്ട്, ചരിത്ര പുരാതനമായ കുംഭ പാട്ട് , രാത്രി 10 മണി മുതല്‍ കൊല്ലം വെട്ടികവല രവീന്ദ്രന്‍ ആശാനും സംഘവും അവതരിപ്പിക്കുന്ന പാട്ടും കളിയും, ഭാരതക്കളി , പടയണിക്കളി , തലയാട്ടം കളി എന്നിവ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് നടക്കുമെന്ന് കാവ് പ്രസിഡന്റ്  അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് എം സ്വരാജ്

0
മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം...

ഖദ‌‌ർ വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: ഖദറിന്‍റെ വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി പക്ഷേ അതിന്‍റെ...

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികവും ലക്ഷാർച്ചനയും ജൂലൈ 5ന്

0
ഓതറ : ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ...

കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം വി ജയരാജൻ

0
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...