കോന്നി : കല്ലേലി കൊക്കാത്തോട് റോഡിലെ ഉയർന്നു നില്കുന്ന ടാറിങ് അപകട ഭീഷണി ഉയർത്തുന്നു. വനഭാഗത്ത് കൂടി കടന്നുപോകുന്ന റോഡിന് വീതി കുറവുള്ളത് കാരണം വാഹനങ്ങൾക്ക് വഴിമാറി കൊടുക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇരുചക്ര വാഹന യാത്രക്കാർ ആണ് ഏറെയും അപകട ഭീഷണി നേരിടുന്നത്. മുൻപ് കല്ലേലി റോഡിൽ ഇരുചക്ര വാഹനയാത്രക്കാരിയായ യുവതി എതിരെ വന്ന വലിയ വാഹനത്തിന് വഴി മാറി കൊടുക്കവേ റോഡിന്റെ ഉയർന്നു നിൽക്കുന്ന ടാറിങ്ങിൽ നിന്നും സ്‌കൂട്ടറിന്റെ ടയർ തെന്നി മാറി ഗുരുതരമായി പരിക്കേറ്റിരുന്നു.
രാത്രിയിലും മറ്റും ഈ വഴി യാത്ര ചെയ്യുന്നവർ അപകടത്തിൽ പെടുന്നതിനുള്ള സാധ്യതയും ഏറെയാണ്. റോഡരിക് ഉയർന്നു നിൽക്കുന്ന ഭാഗം മണ്ണ് ഇട്ട് നിരപ്പാക്കിയെങ്കിൽ മാത്രമേ അപകട സാധ്യത കുറക്കുവാൻ കഴിയൂ. കാലങ്ങളായി നാട്ടുകാർ ഇത് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബസുകളും വലിയ തടി ലോറികളും ജീപ്പുകളുമടക്കം നിരവധി വാഹനങ്ങൾ ആണ് ഈ വഴി സഞ്ചരിക്കുന്നത്. റോഡരുകുകൾ മണ്ണിട്ട് നിരപ്പാക്കിയില്ലെങ്കിൽ വലിയ അപകടങ്ങൾ ഇനിയും വർധിക്കുവാൻ സാധ്യത ഏറെയാണെന്ന് യാത്രക്കാർ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.