പത്തനംതിട്ട: പത്തു ദിവസം നീണ്ട് നിൽക്കുന്ന മഹത്തായ പത്താമുദയ മഹോത്സവത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ തുടക്കം കുറിച്ച് 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പിച്ചു.
വെളുപ്പിനെ വിഷുക്കണി ദർശനവും വിഷു കൈനീട്ടവും നൽകി ഭക്തരെ വരവേറ്റു. നവാഭിഷേക പൂജയ്ക്ക് ശേഷം നിലവറ തുറന്ന് സ്വർണ്ണ മലക്കൊടി ദർശനത്തിനായി പൂജിച്ചു. തുടർന്ന് വാനര ഊട്ട് മീനൂട്ട് പൂജ സമർപ്പിച്ചു. ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. നിയമ സഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഭദ്രദീപം തെളിയിച്ചു. കാവ് പ്രസിഡന്റ് അഡ്വ. സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു. വനം വകുപ്പ് സിവിൽ ജഡ്ജ് ഏകലവ്യൻ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, വടശ്ശേരിക്കര റെയിഞ്ച് ഓഫീസർ രാജൻ പി. സി, സിനിമ സംവിധായകൻ കണ്ണൻ താമരക്കുളം, ഗായകൻ വരുൺ നാരായണൻ തിരുവനന്തപുരം, സോഷ്യൽ മീഡിയ താരം സുമി പന്തളം,സാബു കുറുമ്പകര എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ പടേനിയും ദ്രാവിഡ കലകളും ഏപ്രിൽ 23 ന് നടക്കും.
നാളെത്തെ പരിപാടി ( 15/4/2025)
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) പത്താമുദയ മഹോത്സവത്തിന്റെ രണ്ടാം ദിനം : വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം 41 തൃപ്പടി പൂജ രാവിലെ 6 മണിമുതൽ 999 സ്വർണ്ണ മലക്കൊടി ദർശനം 6.30 മുതൽ നെൽപ്പറ മഞ്ഞൾപ്പറ നാണയപ്പറ അൻപൊലി അടയ്ക്കാപ്പറ നാളികേരപ്പറ കുരുമുളക് പറ, എള്ള് പറ സമർപ്പണം.
7 മണി മലയ്ക്ക് പടേനി സമർപ്പണം.
8.30 ന് ഉപ സ്വരൂപ പൂജകൾ വാനരയൂട്ട് മീനൂട്ട് മലക്കൊടി പൂജ മല വില്ല് പൂജ പ്രഭാത പൂജ,പുഷ്പാഭിഷേകം.രാവിലെ 9 മണിയ്ക്ക് രണ്ടാം ഉത്സവം ഉദ്ഘാടനം.10 ന് നിത്യ അന്നദാനം, 10.30 ന് വടക്കൻ ചേരി വല്യച്ഛൻ പൂജ 11.30 ന് ഊട്ട് പൂജ, വൈകിട്ട് 6.30 മുതൽ 41 തൃപ്പടി പൂജ, ദീപാരാധന ദീപക്കാഴ്ച ചെണ്ടമേളം.