കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )999 മലകള്‍ക്കും പ്രകൃതിയ്ക്കും മാനവ കുലത്തിനും തണലേകുന്ന സ്വര്‍ണ്ണ മലക്കൊടിയുടെ ദര്‍ശനം ധനുമാസം പത്തു വരെ ഉണ്ടാകും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു. അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന് തുടക്കം കുറിച്ച ധനു ഒന്ന് മുതല്‍ കല്ലേലി കാവിലെ പവിത്രമായ നിലവറ തുറന്നു മലക്കൊടി ദര്‍ശനം നടന്നു വരുന്നു. മലയെ വിളിച്ച് മലയെ സ്തുതിച്ചു മലയെ ഊട്ടി, മലയെ വിളിച്ചു ചൊല്ലി നിലവറ എന്നും പ്രഭാതത്തില്‍ തുറക്കുകയും വൈകിട്ട് സൂര്യ അസ്തമയ സമയം 41 തൃപ്പടികളിലും തേക്കില നാക്ക് നീട്ടി ഇട്ട് കാര്‍ഷിക വിളകള്‍ ചുട്ട് വെച്ച് വറ പൊടിയും മുളയരിയും വെച്ച് മല ദൈവങ്ങളെ ദീപം കാണിച്ച് സന്ധ്യാവന്ദനം ചൊല്ലി ദീപ നമസ്ക്കാരം ചെയ്തു നിലവറ അടയ്ക്കും. നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള കൌള ശാസ്ത്ര വിധി പ്രകാരം ആദി ദ്രാവിഡ നാഗ ജനതയുടെ ആചാരത്തില്‍ ഊന്നി 999 മല വില്ലിനും ഊട്ടും പൂജയും അര്‍പ്പിക്കും. പാണ്ടി മലയാളം ഒന്ന് പോലെ തെളിഞ്ഞു വിളയാടാന്‍ മല വില്ലന്മാര്‍ക്ക് ഊട്ട് നല്‍കി തൃപ്തിപ്പെടുത്തും. ധനു മാസം 7 ന് അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കോന്നി കരക്കാരുടെ ഉത്സവം നടക്കുന്ന നാളില്‍ എല്ലാ ജനതയ്ക്കും വേണ്ടി വിഭവ സമൃദ്ധമായ സദ്യ നല്‍കുകയും മലയെ ഊട്ടി സ്തുതിക്കുകയും ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1