ആറാട്ടുപുഴ : കള്ളിക്കാട് മുല്ലമഠം മുരുകൻ-ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഞായറാഴ്ച രാത്രി 7.15-നും എട്ടിനും മധ്യേ തന്ത്രി കെ. ഭദ്രദാസ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. ശനിയാഴ്ചയാണ് ആറാട്ട്. ചൊവ്വാഴ്ച 10.30-നു സർപ്പംപാട്ടും നൂറും പാലും, 12-നു തിരുമുടി പൂജ, തിരുമുടി മുന്നിൽ നൂറും പാലും, 12.30-നു തിരുമുടി എഴുന്നള്ളത്ത്, ഒന്നിന് തിരുമുടി ദർശനവും നിറപറ സമർപ്പണവും, 1.30-ന് അന്നദാനം, രാത്രി 7.30-നു തിരുമുടി എഴുന്നള്ളത്ത്, 8.30-നു കളമെഴുത്തുംപാട്ടും.
ബുധനാഴ്ച ഒൻപതിന് ഉത്സവബലി, വൈകിട്ട് 6.45-നു തിരുമുടിമുന്നിൽ പായസം, 7.30-നു ദേശതാലം. ശ്രീചിത്തിരവിലാസം അരയസമാജത്തിന്റെ നേതൃത്വത്തിൽ രുദ്രമഹാദേവ ദേവീക്ഷേത്ര സന്നിധിയിൽനിന്ന് തുടങ്ങും.
രാത്രി ഒൻപതിന് ദേശതാലത്തെ വരവേറ്റുകൊണ്ടുള്ള കുലവാഴവെട്ടും തിരുമുടി എഴുന്നള്ളത്തും മുടിപ്പേച്ചും. പുലർച്ചെ ഒന്നിന് തിരുമുടിമുന്നിൽ വലിയഗുരുതി. വ്യാഴാഴ്ച ഒൻപതിന് ഉത്സവബലി, 12.30-ന് അന്നദാനം, 3.30-നു കാവടിയാട്ടം, പകൽക്കാഴ്ച. വടക്കേ അറ്റത്ത് സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽനിന്നു തുടങ്ങും. രാത്രി ഏഴിന് സേവ, ഒറ്റച്ചെണ്ടമേളം. വെള്ളിയാഴ്ച 8.30-നു നാരായണീയം, രാത്രി 10-നു പള്ളിവേട്ട.
സമാപനദിവസമായ ശനിയാഴ്ച ഏഴിന് പൊങ്കാല, വൈകിട്ട് 4.30-ന് ആറാട്ട് പുറപ്പാട്, 5.30-ന് ആറാട്ടുവരവ്, 6.30-നു കൊടിയിറക്ക്, രാത്രി ഏഴിന് ഗാനമേള, 9.30-ന് കാർത്തികദീപസ്തംഭം.