Saturday, July 5, 2025 5:39 am

മലയാളത്തിന്റെ ഹാസ്യ രാജ്ഞി: ഓർമ്മകളിൽ കല്‍പ്പന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:മലയാളികളുടെ പ്രിയ നടി കല്‍പ്പനയുടെ ഓർമകൾക്ക് ഏഴ് വയസ്. മലയാള സിനിമയിലെ ഹാസ്യ നടിമാരെ കുറിച്ച് ചോദിച്ചാല്‍ ഏവരുടെയും മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന പേരുകളില്‍ ഒന്നാണ് കല്‍പ്പന. വിട പറഞ്ഞതിന് ശേഷവും കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. രൂപഭാവങ്ങള്‍ കൊണ്ടും അഭിനയ മികവു കൊണ്ടും പ്രേക്ഷകരെ ഇത്രത്തോളം രസിപ്പിച്ച മറ്റൊരു നടിയുണ്ടോ എന്ന് സംശയമാണ്. മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന ഹാസ്യ കഥാപാത്രങ്ങളെ മാറ്റി എഴുതിക്കൊണ്ടായിരുന്നു കല്‍പ്പനയുടെ വരവ്. 1965 ഒക്ടോബര്‍ അഞ്ചിന് നാടകപ്രവര്‍ത്തകരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടേയും മകളായി ചെങ്ങന്നൂര് ജനനം. കല്‍പ്പന പ്രിയദര്‍ശിനിയെന്നാണ് മുഴുവന്‍ പേര്. സിനിമാതാരങ്ങളായ കലാരഞ്ജിനി, ഊര്‍വ്വശി എന്നിവര്‍ സഹോദരിമാരും, കമല്‍ റോയ്, നന്ദു എന്നിവര്‍ സഹോദരന്മാരുമാണ്.

1977ല്‍ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തില്‍ കല്‍പ്പന ബാലതാരമായി എത്തി. പിന്നീട് ശിവന്റെ യാഗം എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തു. തുടര്‍ന്ന് എം.ടി വാസുദേവന്‍ നായരുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവെയില്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പോക്കുവെയിലിലെ നിഷ എന്ന കഥാപാത്രം കല്‍പ്പനയുടെ കരിയറിലെ വഴിത്തിരിവായി മാറി. ഇക്കാലയളവില്‍ ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴകത്തും കല്‍പ്പന തന്റെ സാന്നിധ്യമറിയിച്ചു. പിന്നീട് കമല്‍ ഹാസനൊപ്പം സതി ലീലാവതി, പമ്മല്‍ കെ സംബന്ധം, തിരുമഹി ഒരു ബഹുമതി തുടങ്ങിയ ചിത്രങ്ങളിലും കല്‍പ്പന അഭിനയിച്ചു. ഹാസ്യ വേഷങ്ങള്‍ മാത്രമല്ല നിരവധി സിനിമകളില്‍ സ്വഭാവ നടിയായും കല്‍പ്പന അഭിനയിച്ചു.

ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലെ യുഡിസി എന്ന കഥാപാത്രമാണ് കല്‍പ്പനയിലെ ഹാസ്യ താരത്തെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയത്. പിന്നീട് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, സിഐഡി ഉണ്ണികൃഷ്ണന്‍ ബി എ ബി എഡ്, കാബൂളിവാല, കാവടിയാട്ടം, ആലിബാബയും ആറരക്കള്ളന്‍മാരും, ചന്താമാമ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മലയാളികള്‍ മറക്കാത്ത ഹാസ്യ കഥാപാത്രങ്ങള്‍ കല്‍പ്പന സമ്മാനിച്ചു. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ എന്നിവരുടെ ജോഡിയായി കല്‍പ്പന തിളങ്ങി. ചുരിങ്ങിയ കാലം കൊണ്ട് തന്നെ കല്‍പ്പന തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഹാസ്യം മാത്രമല്ല ഏത് വേഷവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് കല്‍പ്പന എത്രയോ തവണ തെളിയിച്ചു കഴിഞ്ഞു. മൂന്നുറിലേറെ സിനിമകളില്‍ കല്‍പ്പന അഭിനയിച്ചിട്ടുണ്ട്. തന്റെ ഓര്‍മ്മകളുടെ സമാഹാരമായി ഞാന്‍ കല്‍പ്പന എന്ന പേരില്‍ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു.

സംവിധായകന്‍ അനിലായിരുന്നു ഭര്‍ത്താവ്. 16 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം അവര്‍ വിവാഹമോചിതരായി. ഏക മകള്‍ ശ്രീമയി പ്രിയദര്‍ശിനി. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...