Thursday, July 3, 2025 8:14 pm

മധ്യപ്രദേശിൽ കമൽനാഥ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും ; രാജി ആവശ്യപ്പെട്ട് ഹൈക്കമാന്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺഗ്രസിന്റെ മുതിർന്ന നേതാവ് കമൽനാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായി സൂചന. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തും. എന്നാൽ വിജയം പ്രവചിച്ചിടത്ത് വലിയ പരാജയമാണ് മധ്യപ്രദേശിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്. പല എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് വിജയം പ്രവചിച്ച മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റുകളില്‍ 163 സീറ്റികളിലും ബിജെപി വിജയം നേടിയിരുന്നു. 66 സീറ്റുകള്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസിന് നേടാനായത്. ശിവരാജ് സിംഗ് ചൗഹാന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഫലം കണ്ട തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

എന്നാൽ ഇത്തരത്തിലൊരു ട്രെന്റ് സെറ്റ് ചെയ്യാനോ ജനങ്ങളിലേക്ക് എത്താനോ കോൺഗ്രസിന് സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തമേറ്റെടുത്ത് കമൽനാഥ് രാജിവെക്കണമെന്ന ആവശ്യമാണ് ഹൈക്കമാന്റിൽ നിന്ന് ഉയരുന്നതെന്നാണ് സൂചന. 2018ൽ കമൽനാഥിന്റെ നേതൃത്വത്തിൽ 114 സീറ്റ് നേടി വിജയിച്ചിടത്തുനിന്നാണ് കോൺഗ്രസ് ഇന്ന് 66 സീറ്റിലേക്ക് വീണതെന്നത് പരാജയത്തിന്റെ ആഴം കൂട്ടുന്നു. പരാജയത്തിന് പിന്നാലെ നേതാക്കളെയോ പ്രവർത്തകരെയോ കാണാൻ തയ്യാറാകാതിരുന്ന കമൽനാഥ് ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാനെ കണ്ടതിലും ഹൈക്കമാന്റിന് അതൃപ്തിയുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ക്വട്ടേഷന്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളില്‍ താമസിക്കുന്ന മലപണ്ടാര...

സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍ ഒപ്പുവച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍...

കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

0
കോട്ടയം : മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടസ്ഥലം മുഖ്യമന്ത്രി...