Tuesday, April 8, 2025 2:03 pm

‘ഡാക്ക’ പ്രോഗ്രാമിലുള്ളവര്‍ക്ക് ഉടന്‍ ഗ്രീന്‍ കാര്‍ഡ് : കമല ഹാരിസ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ബൈഡന്‍ – കമലഹാരിസ് ഭരണചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തില്‍ സമൂല പരിവര്‍ത്തനം വരുത്തുമെന്നും അമേരിക്കയില്‍ കുടിയേറി താത്കാലിക സംരക്ഷണയില്‍ കഴിയുന്നവര്‍ക്കും ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് ആക്ടിന്റെ(ഡാക്ക) പരിധിയിലുള്ളവര്‍ക്കും ഉടനെ ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന കമലഹാരിസ് വ്യക്തമാക്കി. ജനുവരി 12-ന് യൂണിവിഷന് നല്‍കിയ അഭിമുഖത്തിലാണ് കമല ഹാരിസിന്റെ വാഗ്ദാനം. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിന്‍റെ സമയകാലാവധി കുറക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ 5 വര്‍ഷം മുതല്‍ 8 വര്‍ഷം വരെയാണ് പൗരത്വ അപേക്ഷ പ്രോസസിംഗ് ടൈം.

കോടതികളില്‍ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് ഇമിഗ്രേഷന്‍ കേസുകള്‍ അടിയന്തിരമായി പരിഗണിക്കുന്നതിന് കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഡെലവെയര്‍ വില്‍മിങ്ടണിലുള്ള ലോക്കല്‍ ഫെയ്ത്ത് ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ ഇല്ലീഗല്‍ ഇമിഗ്രേഷന്‍സിന്റെ സംരക്ഷണത്തിനുവേണ്ടി വാദിക്കുന്ന ഒരു സംഘം നേതാക്കള്‍ ബൈഡനെ കാണുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് കമല ഹാരിസിന്റെ ഈ പ്രസ്താവന. അനധികൃത കുടിയേറ്റക്കാരുടെ ഡിപോര്‍ട്ടേഷന് താത്കാലിക മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ട്രംപിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ പൂര്‍ണമായും തിരുത്തി എഴുതുമെന്ന് മാത്രമല്ല സുതാര്യമായ ഇമിഗ്രേഷന്‍ നയങ്ങള്‍ക്കു രൂപം നല്‍കുമെന്നും ബൈഡന്‍ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മദ്യപിച്ചെത്തിയ പോലീസ് പെട്രോളിങ് സംഘത്തെ തടഞ്ഞ് നാട്ടുകാർ

0
കൊല്ലം: പത്തനാപുരത്ത് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ തടഞ്ഞ് നാട്ടുകാർ. കൺട്രോൾ...

തമിഴ്നാട് ഗവർണർക്കെതിരായ സുപ്രിംകോടതി വിധി ; കേന്ദ്രസർക്കാറിനുള്ള താക്കീതെന്ന് മന്ത്രി പി.രാജീവ്

0
തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർക്കെതിരായ സുപ്രിംകോടതി വിധി കേന്ദ്രസർക്കാറിനുള്ള താക്കീതെന്ന്...

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല. ഏപ്രിൽ...

അടൂർ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ രൂപപ്പെട്ട കുഴികൾ അപകടഭീഷണിയാകുന്നു

0
അടൂർ : പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ രൂപപ്പെട്ട കുഴികൾ...