കാസര്‍കോട്: എം സി കമറുദ്ദീന്‍ എം എല്‍ എയെ ഉടന്‍ അറസ്‌റ്റ് ചെയ്യും. കമറുദ്ദീനെതിരെ തെളിവ് കിട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 115 പരാതികളാണ് കമറുദ്ദീന് എതിരായി ഉളളത്. കാസര്‍കോട് എസ് പി ഓഫീസില്‍ എം എല്‍ എയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയെന്നാണ് കമറുദ്ദീനെതിരായ ആരോപണം. ഉദുമയിലും കാസര്‍കോടും ഉള്‍പ്പടെ ഒട്ടേറെ കേസുകള്‍ കമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.