Sunday, May 11, 2025 2:30 pm

മൂന്ന്​ കുട്ടികളുള്ളവരെ ജയിലിലടക്കുകയോ പിഴ ഈടാക്കുകയോ വേണം ; വിവാദ ട്വീറ്റുമായി കങ്കണ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിവാദങ്ങളുടെ തോഴിയാണ്​ ബോളിവുഡ്​ നടിയായ കങ്കണ റണാവത്ത്​. സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്ന കങ്കണ വിവിധ വിഷയങ്ങളില്‍ ചെയ്യുന്ന ട്വീറ്റുകള്‍ വലിയ ഒച്ചപ്പാടുകള്‍ക്ക്​ വഴിവെക്കാറുണ്ട്​. ഇന്ത്യയുടെ ജനസംഖ്യ വര്‍ധനവിനെയും മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കുറിച്ചുള്ള കങ്കണയുടെ പുതിയ ട്വീറ്റും വിവാദമായിരിക്കുകയാണ്​.

‘ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശനമായ നിയമം ആവശ്യമാണ്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും പിന്നീട്​ കൊല്ലപ്പെട്ടതും ആളുകളെ നിര്‍ബന്ധിച്ച്‌​ വന്ധ്യംകരിച്ചത്​ കൊണ്ടാണ്​. എന്നാല്‍ ഇന്നത്തെ പ്രതിസന്ധി പരിഗണിക്കു​മ്പോള്‍ മൂന്നാമത്തെ കുട്ടിയുള്ളവര്‍ക്ക്​ പിഴയോ തടവോ ഉണ്ടായിരിക്കണം’ -കങ്കണ ട്വീറ്റ്​ ചെയ്​തു.

‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്​. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക്​ മൂന്നിരട്ടിയാണ്. ചൈനക്ക്​ ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക്​ പറഞ്ഞു തരൂ?’ -അതിന്​ മുമ്പ് ​ പങ്കുവെച്ച ട്വീറ്റില്‍ കങ്കണ എഴുതി.

‘ജനസംഖ്യ വര്‍ധനവ്​ കാരണമാണ്​ രാജ്യത്തെ ജനങ്ങള്‍ മരിക്കുന്നത്​. കണക്കുകള്‍ പ്രകാരമുള്ള 130 കോടിക്ക്​ പുറമെ മൂന്നാം ലോക രാജ്യത്ത്​ 25 കോടി അനധികൃത കുടിയേറ്റക്കാരുമുണ്ട്. കോറോണ വൈറസിനെതിരെ പൊരുതാന്‍ നമുക്ക്​ മികച്ച നേതൃത്വവും വാക്​സിനേഷന്‍ യജ്ഞവുമുണ്ട്​. എന്നാല്‍ നമുക്കും ഉത്തരവാദിത്തമില്ലേ ​’ -അവര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു​.

പുതുതായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ വേഷം അഭിനയിക്കാന്‍ പോകുകയാണെന്ന്​ അടുത്തിടെ കങ്കണ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.

ഇന്ദിര ഗാന്ധിയുടെ ജീവിത കഥയല്ലെന്നും വിശാലമായൊരു പീരിയഡ് സിനിമയായിരിക്കും ഇതെന്നുമാണ് കങ്കണ പറഞ്ഞത്​. കങ്കണയുടെ റിവോള്‍വര്‍ റാണി ഒരുക്കിയ സായ് കബീറായിരിക്കും ചിത്രത്തിന്റെ  രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

മുന്‍ തമിഴ്​നാട്​ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’യിലാണ്​ കങ്കണയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. മൂന്ന്​ ഭാഷകളിലായി റിലീസ്​ ചെയ്യുന്ന ചിത്രം എ.എല്‍. വിജയ്​ ആണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. അരവിന്ദ്​ സ്വാമി, നാസര്‍, ഭാഗ്യശ്രീ എന്നിവരാണ്​ മറ്റ്​ താരങ്ങള്‍. കോവിഡ്​ പശ്ചാത്തലത്തിലാണ്​ ചിത്രത്തിന്റെ  റിലീസ്​ നീണ്ടുപോകുന്നത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കിയിൽ നാല് പേർ പൊള്ളലേറ്റ് മരിച്ച സംഭവം ; അപകടകാരണം ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക...

0
ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചതിൽ അപകടകാരണം...

പള്ളിപ്പാട് വഴുതാനം ചിറക്കുഴി പാടശേഖരത്തിൽ കൊയ്തെടുത്ത നെല്ല് മില്ലുകാർ സംഭരിക്കുന്നില്ല

0
പള്ളിപ്പാട് : നെല്ലിൽ പൊടിയുണ്ടെന്ന ന്യായംപറഞ്ഞ് പള്ളിപ്പാട് വഴുതാനം ചിറക്കുഴി...

പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു

0
ന്യൂ ഡൽഹി: പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ്...

എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നതാണ് ചരിത്രം ; വെള്ളാപ്പള്ളി നടേശൻ

0
കോടുകുളഞ്ഞി : എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നതാണ് ചരിത്രമെന്ന്...