കോട്ടയം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്. ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു രാത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. 21നു ദുബായില്‍ നിന്നെത്തിയ മഞ്ജുനാഥ് വീട്ടില്‍ ഒറ്റയ്ക്കു ക്വാറന്റീനില്‍ കഴിയുകയായിരുന്നു. യുവാവിനെ ആശുപത്രിയിലേക്കു മാറ്റാന്‍ മണിക്കൂറുകള്‍ താമസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
വീട്ടില്‍ ഒറ്റയ്ക്കു ക്വാറന്റീനില്‍ കഴിയുകയായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു
RECENT NEWS
Advertisment