തിരുവനന്തപുരം : പരസ്പരം പോരടിക്കുന്ന രണ്ട് വർഗീയ കക്ഷികളാണ് ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചുവരുന്നത് ആശങ്ക വളർത്തുന്നുണ്ടെന്നും കാനം വ്യക്തമാക്കി.
ഈ അവസരത്തിലും സർക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവർക്ക് പിന്തുണയേകുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നത് വേദനാജനകമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്തുവരണമെന്നും വാർത്താക്കുറിപ്പിലൂടെ കാനം പറഞ്ഞു.