ഇടുക്കി: കാഞ്ചിയാര്‍ അനുമോള്‍ വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. 2023 മാര്‍ച്ച് 19-നാണ് കാഞ്ചിയാറിലെ സ്‌കൂള്‍ അധ്യാപികയായിരുന്ന വത്സമ്മ എന്ന അനുമോളെ കാണാതായത്. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ കേസ് കൊലപാതകം ആണെന്ന് തെളിഞ്ഞു.
അന്വേഷണത്തില്‍അനുമോളുടെ ഭര്‍ത്താവായ വിജേഷാണ് പ്രതി എന്ന് കണ്ടെത്തി. തുടര്‍ന്ന് വിജേഷിനെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് 80 ദിവസത്തിനുള്ളില്‍ തന്നെ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി ബഹുമാനപ്പെട്ട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഈ കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവത്തോടെ കൂടിയുള്ള പ്രവര്‍ത്തനവും ആണെന്ന് കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു.