കണ്ണൂര്‍ : കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് കൂട്ടംകൂടി നിന്നവരെ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്.പി. യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി. നിയമപരമായ നടപടികളെ പാടുള്ളൂവെന്നും ഏത്തമിടീച്ച സാഹചര്യം വ്യക്തമാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ അഴീക്കലില്‍ കടയില്‍ കൂട്ടമായിരുന്നവരെയാണ് എസ്പി ഏത്തമിടീച്ചത്. സര്‍ക്കാര്‍ പറഞ്ഞു പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത് എന്ന് ചോദിച്ചായിരുന്നു ഇവരോട് ഏത്തമിടാന്‍ പറഞ്ഞത്. പറഞ്ഞത് അതുപോലെ മടികൂടാതെ അവര്‍ അനുസരിക്കുകയും ചെയ്തു. ഞാന്‍ ഇനി നിര്‍ദേശങ്ങള്‍ ലംഘിക്കില്ല, ആരോഗ്യവകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരുന്നോളാം എന്നും ഇവരെ കൊണ്ട് എഴുതി വാങ്ങിച്ചതിന് ശേഷമാണ് പോലീസ് വിട്ടയച്ചത്. എസ്പിയുടെ കിരാത നടപടിയെ ചോദ്യം ചെയ്ത് സമാൂഹിക, രാഷ്ടീയ നായകന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/mediapta/videos/2904354232983032/