കോഴിക്കോട് : വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട വിഷയത്തില്‍ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍. വിഷയത്തില്‍ കൂടുതല്‍ കോലാഹലങ്ങള്‍ നടത്തേണ്ടതില്ലെന്ന് ലീഗ് സമരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കാന്തപുരം പറഞ്ഞു. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിട്ടുണ്ടെന്ന് വീണ്ടും സര്‍ക്കാരിനെ പിന്തുണച്ച് അദ്ദേഹം വ്യക്തമാക്കി.
വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നുള്ള പരിശോധനയാണ് വേണ്ടതെന്നും മുസ്‌ലിം ജമാഅത്ത് യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യവെ കാന്തപുരം പറഞ്ഞു. വഖഫ് വിഷയത്തില്‍ മുസ്‌ലിം ലീഗും സര്‍ക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. സര്‍ക്കാര്‍ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് ലീഗ് വ്യക്തമാക്കി.