പത്തനംതിട്ട : കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിച്ച പടയണി പഠനകളരി കാപ്പൊലി 2023 സമാപിച്ചു. സമാപന സമ്മേളനം ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വലിയ കലാ സാംസ്കാരിക പദ്ധതികളുടെ തുടക്കം മാത്രമാണ് ഇതെന്ന് ചെയർമാൻ പറഞ്ഞു. കിടങ്ങന്നൂർ പള്ളിമുക്കം ക്ഷേത്ര കളരിയിലായിരുന്നു മൂന്നു ദിവസം നീണ്ട പഠന കളരി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അധ്യക്ഷനായിരുന്നു. ആറൻമുള വാസ്തുവിദ്യാഗുരുകുലം പ്രസിഡന്റ് ടി.ആർ. സദാശിവൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
അക്കാദമി അംഗങ്ങളായ സുരേഷ് സോമ , പ്രദീപ് പാണ്ടനാട്, ക്യാംപ് ഡയറക്ടർ പ്രസന്നകുമാർ തത്വമസി, പടയണി ആശാൻ തെള്ളിയൂർ പുരുഷോത്തമൻ നായർ , സന്തോഷ് കുമാർ എസ് പുളിയേലിൽ, സി പി സതീഷ്കുമാർ , അനിൽ ജി.നായർ , പി.ആർ.അനിൽകുമാർ , കെ.വി. സന്തോഷ്, വിനു മോഹനൻ കുരമ്പാല തുടങ്ങിയവർ പ്രസംഗിച്ചു. രാത്രി കളരി അംഗങ്ങൾ പടയണി അവതരിപ്പിച്ചു. പള്ളി മുക്കം കരയുടെ പ്രത്യേകതയായ അയലിയക്ഷി, തുടർന്ന് അരക്കിയക്ഷി, മറുത, ഭൈരവി , മംഗള ഭൈരവി തുടങ്ങിയ കോലങ്ങളും വിനോദ വേഷമായ അപ്പൂപ്പനും കളത്തിലെത്തി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.