തിരുവനന്തപുരം : കരകുളത്ത് വയോധികന്‍ തലയ്ക്കടിച്ച യുവതിയും മരിച്ചു. കരകുളം മുല്ലശ്ശേരിയില്‍ സരിതയാണ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം തന്‍റെ മകളാണെന്ന അവകാശവുമായെത്തിയ സരിതയെ വിജയ മോഹനന്‍ നായര്‍ തലക്കടിച്ച ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. സരിത വിജയ മോഹനന്‍ നായരുടെ വീട്ടിലെത്തുകയും മകളാണന്ന് പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയ മോഹനന്‍ നായര്‍ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ വൈകിട്ടും വിജയ മോഹനന്‍ നായരുടെ വീടിനു മുന്നിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും പിന്‍മാറാന്‍ തയ്യാറായില്ല. ബഹളം ശക്തമാകവേ വീടിനു സമീപത്തു കിടന്ന മണ്‍വെട്ടികൈ ഉപയോഗിച്ച് വിജയ മോഹനന്‍ നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ സരിത മരിച്ചു. ദില്ലി സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ് സരിത.
വാക്ക് തര്‍ക്കത്തിനിടെ സരിതയുടെ തലക്കടിച്ച ശേഷം വിജയ മോഹനന്‍ നായര്‍ ഓട്ടോറിക്ഷയില്‍ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷിന്റെ വീട്ടിലെത്തി. കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. വീട്ടിന്റെ രണ്ടാംനിലയിലെ സിറ്റൗട്ടില്‍ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. വിജയമോഹനനും അനുജനും തമ്മില്‍ വിരോധം ആണ്. അതിന് ഈ സ്ത്രീയെ ഉപയോഗിച്ചു എന്നാണ് നാട്ടുകാരുടെ അക്ഷേപം.