കൊടുവള്ളി: നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ട കാരാട്ട് ഫൈസല്‍. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തു തത്ക്കാലം വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഇടതു പിന്തുണയുമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കൊടുവള്ളിയിലെ 15-ാം ഡിവിഷനിലാണ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് വേറെ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് നിര്‍ണായകമാണ്. അതേസമയം, സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളി. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.