കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഓരോ ദിവസവും അതിപ്രധാന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്തിലൂടെ അനധികൃതമായി ലഭിച്ച പണം പൗരത്വബില്ലിനെതിരായ സമരത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചതായാണ് അന്വേഷണ ഏജന്‍സിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം.
കഴിഞ്ഞ ദിസവം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റ്ംസ് കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കൊടുവള്ളിയിലെ വിവിധ സ്ഥാപങ്ങള്‍ കേന്ദ്രീകരിച്ച് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. കാരാട്ട് ഫൈസല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ കൊടുവള്ളി കിംസ് ആശുപത്രിയില്‍ കസ്റ്റ്ംസ് റെയ്ഡ് നടത്തിയിരുന്നു. ഫൈസസിനെ ചോദ്യം ചെയ്യുന്ന സമയത്തു തന്നെയായിരുന്നു റെയ്ഡും. സ്വര്‍ണ്ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ ഫൈസലിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഇയാള്‍ നല്‍കിയ മൊഴികളൊന്നും തന്നെ കസ്റ്റംസ് മുഖവിലക്ക് എടുത്തിട്ടില്ലെന്നാണ് സൂചന.