മലപ്പുറം : അമിത്ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതെങ്കില്‍ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ് എം.എല്‍. എ. സഹോദരന്റെ മരണത്തില്‍ കുടുംബത്തിന് സംശയങ്ങളൊന്നുമില്ല. രണ്ടുവര്‍ഷം മുമ്പുളള മരണത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
അമിത്ഷായുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്തട്ടേയെന്നും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കട്ടെയെന്നും കാരാട്ട് റസാഖ് പറഞ്ഞു. ഇന്നലെ വിജയയാത്രയുടെ സമാപനത്തില്‍ പിണറായിയോടുളള അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങളില്‍ ഏറ്റവും ചര്‍ച്ചയാകുന്നത് സാക്ഷിയുടെ മരണത്തെക്കുറിച്ചുളള ചോദ്യമാണ്.
സ്വര്‍ണക്കടത്ത് വിവാദത്തില്‍ പ്രധാനസാക്ഷിയായ ഒരാളുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിച്ചിരുന്നോ എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യം. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോള്‍ ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യമെന്നായിരുന്നു അമിത് ഷാ ഇന്നലെ പറഞ്ഞത്.